Tips for reading this blog

Some of the posts in this blog are in Malayalam language. To read them, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.

Monday, June 4, 2007

ആകാശയാത്ര (ഭാഗം 1)“അറ്റെന്‍ഷന്‍ പ്ലീസ്സ് ഫ്ലയ്റ്റ് നംബര്‍ 7783 ഫ്രം ചെന്നെയ് റ്റു കോലാലമ്പൂര്‍ റെഡി ഫൊര്‍ ബോര്‍ഡിങ്” ദൈവമെ അങനെ പ്രവാസികളുടെ ലിസ്റ്റില്‍ ദാസപ്പനും.പന്‍ണ്ട് ചീട്ടെടുപ്പിച്ചപ്പൊള്‍ കൊറത്തി പറഞതാണ് ഓര്‍മ്മയില്‍ തെളിഞത്.”മുറുകന്‍ വന്ദിറുക്ക്, രാസ ഉലകം സുറ്റപ്പോറെന്‍” കൊറതിക്കൊരു ഉമ്മ കൊടുത്തല്ലോ എന്നു തോന്നി. ഇ കൊറത്തി ശാസ്ത്രത്തിലും കാണും കുറച്ച് കഴബ്ബ്. അല്ലെങ്കില്‍ ആറുമാസമായി ഒരു എം സി എ സര്‍ട്ടിഫിക്കറ്റും കക്ഷത്തില്‍ വെച്ചുകൊണ്ട് ബാംഗ്ലുരിലെ സ്വപ്നത്തെരുവില്‍ പട്ടി പൂരത്തിനു പോയതിനേക്കാള്‍ മാന്യമായി തെണ്ടിയിട്ടും കിട്ടാത്ത ജോലി, മലേഷ്യയില്‍!!.


ലാലേട്ടന്‍ / മമ്മുക്ക പടം റിലീസ്സ് ആകുംബ്ബൊള്‍ ഉള്ള തിരക്കാണ് എല്ലാ പരീക്ഷാ കേന്ദ്രങളിലും, ലാത്തിച്ചാര്‍ജ്ജ് വരെ പ്രതീക്ഷിക്കാം.എന്നാലും നമ്മുടെ എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസ് ഇതയും ഉപകരിക്കും എന്ന് കരുതിയില്ല.ഗേറ്റില്‍ത്തൂങല്‍,വേലിചാടല്‍,ആള്‍ക്കൂട്ടത്തിനിടയിലൂടെ നുഴഞുകയറ്റം മുതലായവയുടെ പരിശീലന
ക്കളരിയല്ലേ സിനിമാ തിയ്യറ്ററുകള്‍.മേല്പറഞ ഇനങളില്‍ പ്രാവീണ്യം നേടിയതുകൊണ്ട് ആദ്യം ഉള്ളില്‍ കടന്നുകൂടും. പിന്നെ ഇവന്‍‌മാരുടെ ചോദ്ധ്യങള്‍ എല്ലാം കടങ്കഥ പോലെ വയിക്കാം. “രാമനും വേലുവും ഒരു ദിവസം 100 തേങാ പൊളിക്കും രാമന്‍ വേലുവിനെക്കാള്‍ 2 ഇഞ്ചു ഉയരംകുറവും വേലു രമനെക്കാള്‍ വെളുത്തതും ആണ്” ഇങനെ
പോകും കഥ അവസാനം മാങാത്തൊലി ഒറ്റച്ചോദ്‌ധ്യമാണ് “ഒരു ദിവസം രാമനു പനിപിടിച്ചാല്‍ വേലു ഒറ്റക്കെത്ര ത്തേങാ പൊളിക്കും ? “ കുടുങി!!അപ്പോ ത്തേങാ എണ്ണലാണോ പണി ? പുരികങള്‍ ചുളിച്ചുകൊണ്ട് തലക്കകത്ത് അധികം കാറ്റടിപ്പിക്കണ്ടാ എന്നു കരുതി കറക്കിക്കുത്തും.ഇത്തരത്തില്‍ കറക്കിക്കുത്തും കിലുക്കിക്കുത്തുമായതുകൊണ്ട് കേരളാ ലോട്ടറി എടുക്കുന്നവര്‍ക്കുള്ള പ്രതീക്ഷപോലും ദാസപ്പനുണ്ടാകാറില്ല.


അപ്പൊളതാ ചക്ക ഇട്ടപ്പൊള്‍ മുയല്‍ ചത്തു എന്നുപറഞപോലെ മലേഷ്യന്‍ കബ്ബനിയുടെ പരീക്ഷ ജയിച്ചു,ഇണ്ടെര്‍വ്വയൂ ചെയ്യാനെത്തിയവരെ എന്തൊക്കെയൊ പറഞു പേടിപ്പിചു അവസാനം റിസള്‍ട്ട് വന്നപ്പൊ കണ്ണുതള്ളി. ലിസ്‌റ്റില്‍ അതാ ദാസപ്പനും.ബാംഗ്ലൂരില്‍ ഒരു മാസം ട്രൈയ്നിഗ് അതുകഴിഞാല്‍ പെര്‍ഫോര്‍മെന്‍സ്
അടിസ്‌ത്താനത്തില്‍ മലേഷ്യയില്‍ ജോലി,ബോണ്ടു വേണ്ട , വിസക്കു കാശുവേണ്ട ഒന്നും വേണ്ട തടി മാത്രം മതി. ദൈവമെ കൊറത്തിയുടെ നാക്കു കരിനാക്കായിരുന്നോ ? ചത്തു പിടിക്കുക തന്നെ.. ഓര്‍മ്മയുടെ കയങളില്‍ ഊളയിട്ടുകൊണ്ട് ദാസപ്പന്‍ വിമാനത്തിലേക്കു നീങി. ഒരു ദിവസം മാനേജര്‍ വിളിച്ചിട്ടു പറഞു നളെവൈകിട്ടു നീ ചെന്നൈ പോയി വിസാ സ്റ്റാബ്ബിങ് കഴിഞ് അടുത്തദിവസം പറക്കണം.ഓഫര്‍ ലെറ്റര്‍ കയ്യിലേക്കു വെച്ചു തന്നപ്പൊള്‍ ഇടിവെട്ടുകൊണ്ട ഫീലിങ് ആയിരുന്നു.സന്തോഷമാണൊ സങ്കടമാണൊ എന്നൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല, വിറയാര്‍ന്ന കൈകളോടെ ലെറ്റര്‍ വാങുബ്ബൊള്‍ ഉള്ളില്‍ നല്ല ശിങ്കാരി മേളം.
പുറത്തേക്കു കടന്നതും ഒരോട്ടമായിരുന്നു, വീട്ടില്‍ വിളിച്ചു പറഞു . ഘജനാവ് പണ്ടെ കാലിയാണ് എന്തൊക്കെ ചെയ്യണം എങിനെ ചെയ്യണം തള്ളേ ആകെ ക്കൂടി ഒരു വെപ്രാളം.പിറ്റേദിവസം പലചരക്കു ലിസ്റ്റ് പോലെ ഒരു ഇന്‍സ്‌ട്രക്ഷന്‍ ലിസ്റ്റ് കൈയ്യില്‍ തന്നിട്ട് എച് ആര്‍ പറഞു മോനെ ദാസപ്പാ വിട്ടൊടാന്ന്.കൂട്ടുകാരണ്ടെ
കൈയ്യില്‍ നിന്നും കടം വാങിയ ഒരു അമേരിക്കന്‍ ടൂറിസ്റ്റര്‍ പച്ച പെട്ടിയില്‍ എല്ലാം പെറുക്കിക്കൂട്ടി ലവന്മാരൊടൊക്കെ യാത്ര പറഞു. വിമാനത്താവളത്തിലെ കണ്ണുനീര്‍ നനവാര്‍ന്ന യാത്രയയപ്പ് രംഗങള്‍ ഒരു പുഞ്ചിരി വിടര്‍ത്തിയെങ്കിലും അവസ്സാനം ഒരു റ്റാറ്റാ കാണിക്കാന്‍ പോലും ഒരുത്തനും ഇല്ലാതെ ഒറ്റപ്പെട്ടുപോയതു
കൊണ്ടൊ,ഇത്തിരിയിലും ഒത്തിരി സന്തോഷങള്‍ സമ്മാനിച്ച ജന്മനാടിനോട് വിട പറഞപ്പോളൊ കടക്കണ്ണില്‍ ഒരു നനവുപടര്‍ന്നു.


വിമാന യാത്രകളിലെ അബദ്ധങള്‍ ഒരുപാടുകേട്ടിട്ടുള്ളതുകൊണ്ട് ഭഗവാനെ എനിക്കൊന്നും വരുത്തരുതെ എന്നു മനസ്സില്‍ ധ്യാനിച്ച് വലതുകാല്‍ വെച്ചു തന്നെ കേറി.വിമാനം പറന്നു പൊങി, സായന്ദനത്തിണ്ടെ കാവിച്ചായയില്‍ മദ്രാസ് കണ്‍നിറയെ കണ്ടു.പക്ഷെ ആകെ ഒരു മനമ്പിരട്ടല്‍ ഭഗവാനെ വാളുവെയ്ക്കുമൊ ? നല്ല സ്കോച്ച്
അടിക്കാമെന്നു കരുതിയതാണ്, ഇതിപ്പൊ അടിക്കതെ തന്നെ വാളു വരുന്നു.തല്‍ക്കാലം നല്ലകുട്ടി ചമയുകതന്നെ.ഒന്നിനുപുറകെ ഒന്നായി ഫൂഡ് ഐറ്റംസ് വന്നുതുടങി,കുറച്ചെന്തെഗ്ഗിലും കഴിച്ചു എന്നുവരുത്തി കണ്ണടച്ചിരുന്നു.അപ്പൊളാണ് മൂത്ര ശങ്ക തോന്നിയത്,ശരി ആകാശത്തില്‍ വെച്ചു പെടുത്താനുള്ള അവസരമല്ലേ പാഴാക്കണ്ട കാച്ചിയെക്കാം എന്നുകരുതി ടോയ്‌ലറ്റിനുള്ളില്‍ കയറി.ഉടനടി ചുവന്ന ലൈറ്റുകള്‍ മിന്നാന്‍ തുടങി,പുറകെ പൈലറ്റിണ്ടെ ഇംഗ്ലീഷ് ആണെന്നു കണ്ടുപിടിക്കെണ്ടി വരുന്ന ഭാഷയില്‍ ഒരു വാര്‍ണിഗ് തിരിച്ചു സീറ്റിലെക്കുപ്പോകാന്‍.ഹംബ്ബൊ നമ്മള്‍ ഇതിനുള്ളില്‍ കയറിയത് പുള്ളി എങനെ അറിഞു? ഭയങ്ഗര സെറ്റിംഗ്സ് തന്നെ സമ്മതിച്ചു..! ഇനി “ദാസപ്പന്‍ മൂത്രിച്ചു വിമാനം തകര്‍ന്നൂ” എന്ന് നാളെ വെണ്ടക്കാ അക്ഷരത്തില്‍ ഗ്രാഫ് സഹിതം വരുത്തണ്ട എന്നു കരുതി പിന്‍‌വലിഞു.


സീറ്റില്‍ എത്തി കണ്ണും പൂട്ടി ഇരിക്കുംബ്ബോളാണ് ജ്യുസ് വേണോ എന്നു ചോദിച്ചുകൊണ്ടൊരുത്തി, ഇവിടെ ടാങ്ക് ഫുള്‍ ആയിരിക്കുബ്ബൊളാണവളുടെ ജ്യൂസ് എന്നു മനസ്സില്‍ പല്ലിറുമിക്കൊണ്ട് പറഞെങ്കിലും സുന്ദരിയെ നോക്കി വളരെ സോഫ്റ്റ് ആയി നൊ താങ്ക്സ് മൊഴിഞ് വെള്ളമിറക്കി. പിന്നെയും സമ്മര്‍ദ്ദം സഹിക്കവയ്യ എന്നായപ്പൊള്‍ ഒരു വട്ടം കൂടി ശ്രമിക്കാം എന്നുകരുതി ടൊയ്‌ലറ്റിനിള്ളില്‍ കയറി, അപ്പോളതാ അതേ ശബ്ധ്‌വും വെളിച്ചവും. ഇനി ഏതായാലും വയ്യ തകരണമെങില്‍ തകരട്ടെ, കണ്ണിറുക്കിപിറ്റിച്ചങു കാച്ചി.ഹാവ്വു എന്തൊരു സുഖം പതിക്കെ കണ്ണുതുറന്നു, ഇല്ല കുഴപ്പമൊന്നും ഇല്ല. ഫ്ലഷ് ഇട്ടതും ഡീസല്‍ എഞ്ജിന്‍ എയര്‍ വിട്ടപോലെ ഒരു എഫക്റ്റ്, ഒന്നു
കിടുങി.


വിമാനമിറങിയതും എച്ച് ആര്‍ തന്ന നീണ്ട ലിസ്റ്റ് പുറത്തെടുത്തു.എല്ലാം “കാക്കെ കാക്കേ കൂടെവിടെ” പോലെ മനപാടമാണ് എന്നാലും ഒരു ധൈര്യത്തിനുകൈയ്യിലിരിക്കട്ടെ. സഹയാത്രികരുടെ പിന്നാലെ കൂടി കുടിയേറ്റ (ഇമിഗ്രേഷന്‍) ബിന്ധു വരെ എത്തി. മലയക്കാരനായിരിക്കണം ഓഫീസര്‍ കൊടുത്ത കടലാസുകള്‍ തിരിച്ചും മറിച്ചും നോക്കിയിട്ട് എന്തൊ ചോദിച്ചു, ഒന്നും പിടികിട്ടിയില്ല, വെളുക്കെ ചിരിച്ചു കാണിച്ചു, അപ്പോള്‍ കറ്റലാസുകള്‍ കാണിച്ചുകൊണ്ട് പിന്നെയും ചോദ് ധ്യം ആവര്‍ത്തിച്ചു. പുണ്ണ്യാളാ വെല്ല കടലാസ്സും മിസ്സായൊ? ഇല്ല അങേരു ചോദ്ധിക്കുന്നത് ഇവിടെ എത്തിയതിനു ശേഷം ഒരാഴ്ച്ചകഴിഞെ കിട്ടൂ എന്നാണല്ലൊ എച്ച് ആര്‍ പറഞത്! നമ്മുടെ കൈയ്യില്‍ ഇതേ ഉള്ളു എന്നു പറഞ് കൈമലര്‍ത്തി. ആ അങോട്ടുമാറി നില്‍ക്കൂ എന്നായി.കര്‍ത്താവ്വേ അടുത്ത വിമാനത്തില്‍ തിരിച്ചയക്കുമൊ?


നിമിഷങള്‍ക്ക് ഒച്ചിനേക്കാള്‍ വേഗക്കുറവ്, മനസ്സില്‍ ഒരു അഗ്നികുണ്ടം , ഭഗവാനെ പുറത്തു കാത്തു നില്‍ക്കുന്നവര്‍ എന്തു കരുതും , അവരും മടുത്ത് തിരിച്ചുപോയാല്‍ നമ്മടെ കാര്യം കട്ടപ്പൊഗ.അകത്തുപോയി ഒഫീസറെ കാണൂ ആരൊ തോളില്‍ തട്ടിക്കൊണ്ട് പറഞു.തിരിച്ചയക്കാനുള്ള പരിപാടി ആയിരിക്കും,സ്വപ്നക്കൂട് തകരുകയാണൊ ?
കൊറത്തിക്കും പിഴച്ചോ?

(തുടരും.. കൊക്കിനുജീവനുന്ണ്ടെങ്കില്‍)

5 comments:

മെലഡിയസ്‌ said...

ശരിക്കും ആസ്വദിച്ച് വായിച്ചു.നന്നായിട്ടുണ്ട്..അടുത്ത ഭാഗം വേഗം പോന്നോട്ടെ..

kuttapayi said...

kollam class ayittundu ... adutha bagam pettennu porattey

KUTTAN GOPURATHINKAL said...

aake moththam total..ADIPOLI
"marvelious" enne parayaanullooo.
poratte, poratte..Odinju poratte...

ബിജുരാജ്‌ said...

അഭിപ്രായങള്‍ അറിയിച്ച ഏവര്‍ക്കും ഒരാ‍യിരം ഡാങ്ക്സ്...

പൊന്നുമോള്‍ said...

ചേട്ടാ‍ാ‍ാ‍ാ‍ാ‍ാ
കല്യാണം ആയി... ല്യേ..
നുമ്മേ വിളിക്കാഞ്ഞതെന്ത്യേ.?