Tips for reading this blog

Some of the posts in this blog are in Malayalam language. To read them, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, June 19, 2007

ആകാശയാത്ര (ഭാഗം 2)തോളിലെ ബാഗിനു അതുവരെ തോന്നാത്ത കനം, മന്ദം മന്ദം അകത്തേമുറിയിലെക്ക് സിംഹക്കൂട്ടിലേക്കു തള്ളപ്പെട്ട മുയല്‍ക്കുട്ടനെപ്പോലെ വിറയാര്‍ന്ന കാല്‍‌വെയ്പ്പുകളോടെ എത്തി.ഇതിനെ ആണൊ ദാസാ സമയം എന്നു പറയുന്നത്. വരി വരിയായിട്ടിരിക്കുന്ന കസേരകളില്‍ തുല്യ ദുഖിതര്‍ തലയും കുനിച്ചിരിക്കുന്നു.മരണവീട്ടിലെ അലമുറയും നിലവിളിയും ഒഴിച്ചാല്‍ ബാക്കി എല്ലാം ഉണ്ട് ആ മുറിയില്‍. നമ്മുടെ നാട്ടുകാര്‍ നല്ല കുട്ടികളായി വരിയിലിരിക്കുന്നത് ആധ്യമായിട്ടാണ് കാണുന്നത്. ദാസപ്പനും അവസാനത്തെ കസേരയില്‍ ഇടം പിടിച്ചു.കസേരകളുടെ നിര അവസാനിക്കുന്നിടത്ത് ഒരു മേശക്കുപുറകില്‍ ഇരിക്കുന്ന ഓഫീസര്‍ക്ക് ഒരു കാലന്‍ ഛായ. കാത്തിരുപ്പ് അതും എന്തിനുവേണ്ടി യാണ് എന്നറിയാതെ ഊഴവും കാത്ത് കസേരകള്‍ ചാടി ചാടി ഇരുന്നു. തൊട്ടു മുന്നില്‍ ഇരിക്കുന്ന തമിഴ് ദബ്ബതികളോട് കാലന്‍ കയ്യില്‍ എത്രയുണ്ടെന്നു ചോധിക്കുന്നതു കേട്ടു. അപ്പൊ ഇവിടെയും ഉണ്ടല്ലേ പിരിവ് എന്നു മനസ്സിലോര്‍തിരിക്കുബോള്‍, അഞൂറ് റിങ്കിറ്റ് എന്നുത്തരം കേട്ടു.“ഹവ് ഡെയര്‍ യു റ്റു കം റ്റു എ ഫോറിന്‍ കണ്ട്രി വിത്ത് 500 ബഗ്ഗ്‌സ്?“ കാലന്‍ ചോദ്യത്തിനു മുന്നില്‍ അവരിരുന്ന് പരുങുബ്ബൊള്‍ ഉള്ളൊന്നുകാളി,ദെയ്‌വ്വമെ കീശയില്‍ രാജാവിണ്ടെ പടമുള്ള ഒരു നൂറു റിങ്കിറ്റ് നോട്ടുമാത്രം!ചായക്കാശിനായി എച്ച് ആര്‍ തന്നതാണ്,ഇവന്‍ നമ്മളെ എണ്ണയില്‍ പൊരിക്കും.എവിടെ നിന്നോ സംഭരിച്ച ശക്ത്തികള്‍ കൂട്ടി പിടിച്ച് കൈയ്യിലെ കടലാസുകള്‍ കാലണ്ടെ നേര്‍ക്കുനീട്ടി, ഇരിക്കാനായി ആംഗ്യം കാട്ടി കടലാസുകളിലൂടെ കാലന്‍ കണ്ണൊടിക്കിബ്ബോള്‍ സ്വന്തം ഹൃദയമിടിപ്പ് ദാസപ്പന്‍തിരിച്ചറിഞു.ചുറ്റും നിരത്തിവെച്ചിരിക്കുന്ന കംബ്ബ്യൂട്ടറുകളില്‍ കാലന്‍ കുത്തിനോക്കികൊണ്ടിരുന്നു.മുറിക്കിള്ളിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കാലന്‍ ഹൃദ്ധ്യമായി
പറഞു ‘യു കാന്‍ ഗൊ, നൊ പ്രോബ്ലെംസ് , സോറി ഫോര്‍ ദ ഇന്‍ കണ്‍‌വീനിയന്‍സ്’, ഇത്രക്കൊന്നും വേണ്ട ചേട്ടാ വിട്ടാല്‍ മതി , പുള്ളിക്കൊരു സാഷ്‌ടാങ്കപ്രണാമം കൊടുത്താലോ എന്നൊര്‍ത്തുകൊണ്ട്,നന്ദി അറിയിച്ച് തിടുക്കത്തില്‍ പുറത്തേക്കിറങി.


കാലുകളില്‍ വായുവേഗം,നേരം ഒത്തിരിവയ്കിയതുകൊണ്ട് ഭാണ്ടക്കെട്ടുകളൊക്കെ ഒരിടത്തുകൂട്ടി വെച്ചിരിക്കുന്നു,ദാണ്ടെ ഇരിക്കുന്നു നമ്മടെ പച്ച പെട്ടി വലിച്ചോണ്ട് പുറത്തേക്കോടി.ദാസപ്പന്‍ എന്നെഴുതിയ ബോര്‍ഡും പിടിച്ചോണ്ട് ആരെങ്കിലും നില്‍പ്പുണ്ടൊ ? ആരെയും കാണുന്നില്ല,ഭഗവാനെ തിരിച്ചുപോയിക്കാണും.എല്ലം മൂക്കുപതിഞ് ഒരുപോലിരിക്കുന്നു,ജീവിതത്തില്‍ ആധ്യമായിട്ടാണ് ചൈനക്കാരെ നേരിട്ടുകാണുന്നത്,ബോര്‍ഡും തൂക്കിനില്‍ക്കുന്നവന്മാരുടെ അടുത്തുപോയി സൂക്ഷിച്ചു നോക്കാന്‍ തുടങി ഇനി ചെറിയ അക്ഷരത്തിലെങാനും എഴുതിയിട്ടുണ്ടൊ? കുന്തം പോയാല്‍ കുടത്തിലും എന്നല്ലേ..പരുങിനില്‍ക്കുന്ന എന്നെ കണ്ടതും ഹോട്ടല്‍
ബ്രോക്കര്‍മാരും,വാഹനമോട്ടികളും ദാണ്ടെ നില്‍ക്കുന്നേ നമ്മടെ ഇര എന്ന ഭാവത്തില്‍ എവിടെ പോണം സാര്‍ ? എങിനെ പോണം സാര്‍ ? മലേഷ്യ ചുറ്റിക്കാണിക്കാം , പൊളിച്ചുകാണിക്കാം എന്നോക്കെ പറഞ് ചുറ്റും കൂടി.അല്ലെങ്കില്‍ത്തന്നെ ഇവിടെ ചുറ്റി ഇരിക്കുബോഴാണവന്‍‌ ഇനിയും ചുറ്റിക്കാന്‍ വരുന്നു.ഒന്നു പോടെയ് നമ്മളിവിടെത്തന്നങു കൂടാന്‍ പോവുകയാണെന്ന ഭാവത്തില്‍ പെട്ടിക്കുമുകളില്‍ കയറിയിരുന്നു.ചുറ്റുമുള്ള ബോര്‍ഡുകളില്‍ കണ്ണുകള്‍ വട്ടം ചുറ്റിക്കൊണ്ടിരിക്കുബ്ബോള്‍ തലക്കുള്ളില്‍ ആധ്യമായി
കൊള്ളാവുന്നൊരു ബുദ്ധി തോന്നി, ‘എന്തെങ്കിലും പ്രശ്നമുടെങ്കില്‍ ദേവി മാഡത്തിനെ ഒന്നു വിളിച്ചാല്‍ മതി നമ്പര്‍ ഇതിലുണ്ട്‘ എച് ആര്‍ മധുരമായി മൊഴിഞത് കാതുകളില്‍ ഇരംമ്പി.


ഒരിക്കലും ആകര്‍ഷകമായി തോന്നിയിട്ടില്ലാത്ത മഞ പ്രതലത്തില്‍ കറുത്ത് കട്ടികൂടിയ അക്ഷരങള്‍ക്കായി ചുറ്റും പരതി.കര്‍ത്താവ്വേ ഒരു വിദൂരഭാഷിണി കട പോലും കാണ്മാനില്ല, ഇതെന്തൂട്ട് വിമാനത്താവളം! അപ്പൊ ഇവിടെ ഇത്തരം ഒരു കട ഇട്ടാണേലും വയറുനിറക്കാം എന്നുകരുതിയതും പുറകില്‍ നിന്നും തമിഴില്‍ വിളിക്കുന്നു,വന്താച്ച് നമ്മ അണ്ണെ വന്താച്ച് വെട്ടിത്തിരിഞതും ദാണ്ടെ നില്‍ക്കുന്നു ഇളിച്ചോണ്ടൊരു വാഹനമോട്ടി.ആന കൊടുത്താലും ആശ കൊടുക്കരുതെ കാലുകള്‍ രണ്ടും നിലത്താഞുകുത്തി കാറി കരയാന്‍ തോന്നി.അന്യഭാഷാ ചിത്രങള്‍ക്ക് അയ്ത്തം കല്‍പ്പിക്കാതിരുന്നത് എത്ര നന്നയി,മുറിതമിഴില്‍ നമ്മുടെ പ്രശ്ങള്‍ എല്ലാം കൊട്ടി.ഫോണ്‍ പണ്ണണം അവളവുതാനെ വാങ്കെ,കൂട്ടികൊണ്ട് പോയി ചില്ലറയിട്ട് വിളിക്കുന്ന ഫോണുകള്‍ക്കരികില്‍ നിറുത്തി,പരുങിക്കൊണ്ട് കീശയില്‍ നിന്നും കുഴിച്ചെടുത്ത പോലേ ഒരു രൂപാ നാണയം പുറത്തേക്കെടുത്തതും, അവസ്ത മനസ്സിലാക്കിയെങ്കിലും അടക്കാനാവാത്ത അവഞയോടെ ഒരു നോട്ടം പായിച്ചു കൊണ്ട്, നാന്‍ പോടറേന്‍ ശൊല്ലി കൊടുത്ത നംബര്‍ കുത്താന്‍ തുടങി. മറുതലക്കല്‍ കിളി നാദം കേട്ടതും വിളിച്ചു കൂവി “ഞാന്‍ വന്നിട്ട് എത്ര നേരമായി ഒരുത്തനേം കാണുന്നില്ല, ഓ എത്തിയോ അവിടെത്തന്നെ നിന്നോളൂ ആളുകള്‍ പുറപ്പെടാന്‍ കുറച്ചു വൈകി”,ഹാവൂ സമാധാ‍നമായി , തിരിഞ് പ്രതീക്ഷയോടെ കാത്തു നിന്ന അണ്ണനെ നോക്കി ഇങ്കെ വെയ്റ്റ് പണ്ണ സൊല്ലിയിറുക്ക് എന്നുപറ്ഞതും
എന്തൊ പിറു പിറുത്തുകൊണ്ട് തിരിഞു നടന്നു.


ഇനിയും എത്രനേരം ഇവിടെ ഇരിക്കണമാ എന്നൊര്‍ത്തുകൊണ്ട് പെട്ടിയെടുക്കാനായി കുനിഞതും പിടിയില്‍ എന്തൊ തിളങുന്നു, നമ്മുടെ പെട്ടിക്ക് ഇത്രക്കൊന്നും അലങ്കാരങള്‍ ഉണ്ടായിരുന്നില്ലല്ലോ ..ഒരു വെള്ളിച്ചങലയില്‍ ‘ആര്‍ച്ചര്‍ കാലിഫോര്‍ണിയ’ എന്നെഴുതി തൂക്കിയിട്ടിരിക്കുന്നു. കര്‍ത്താവ്വേ തിടുക്കത്തില്‍ പെട്ടിമാറിപോയിരിക്കുന്നു.അന്തരാത്മാവിണ്ടെ ആഴങളില്‍ കുഴിച്ചുമൂടിയിട്ടിരിക്കുന്ന കള്ളന്‍ സട കുടഞെണീറ്റു.സായിപ്പിന്ണ്ടെ പെട്ടിക്കകത്ത് കാര്യമായിട്ടെന്തെങ്കിലും കാണാതിരിക്കില്ല നമ്മുടെ പെട്ടിക്കുള്ളീലാണെങ്കില്‍ പഴയ കുറെ തുണികള്‍ മാത്രം കാണും,ഭാഗ്യലക്ഷ്മിയെ പുറം കാലുകൊണ്ട് തട്ടരുത് കള്ളന്‍ വിളിച്ചു കൂവി.അതോ പിച്ചക്കാരന്‍ സായിപ്പാകുമൊ ഇതൊരു മുള്ളുംകെട്ടാകുമൊ ? ഉള്ളില്‍ കള്ളനും പോല്ലീസും വടം വലിനടത്തിക്കൊണ്ടിരിക്കുന്നതിനിടക്ക് പെട്ടി പതുക്കെ പൊന്തിച്ചു നോക്കി നല്ല കനം,അമ്മിക്കല്ലും കൊണ്ട് സായിപ്പിതെവിടെ പോകുന്നു!അതോ തങ്ക കട്ടികളാണൊ?


കര്‍ത്താവ്വെ നീ എന്നെ ഇങനെ പരീക്ഷിക്കരുത്,സാഹചര്യങളാണ് ഒരുത്തനെ കള്ളനാക്കുന്നത് എന്നു പറയുന്നത് എത്ര ശരിയാണ്.മുന്നിലെ കണ്ണാടിചില്ലില്‍ പ്രതിഫലിച്ചരൂപത്തിന് നല്ലൊരു കള്ളന്‍ കട്ട്,ഒരു റാംജിറാവ് മുഖം മൂടിയുടെ കുറവുണ്ട്.“മാനത്തെ ചന്തിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍, മലേഷ്യന്‍ പൊന്നൂതി ഉരുക്കി അറ വാതിലു പണിയും ഞാന്‍“ പകല്‍കിനാവുകളുടെ കുത്തിക്കേറ്റം സഹിക്കവയ്യ ചുറ്റും മാദക സുന്ദരിമാരുടെ ചടുല നൃത്തം തകര്‍ക്കുന്നു, പൊന്നിന്‍ കാസയില്‍ വീഞ്,തള്ളേ കുളിരു കോരുന്നു.കള്ളദൃഷ്ടികള്‍ ചുറ്റും പായിച്ചു ആരെങ്കിലും നമ്മളെ നോക്കുന്നുണ്ടൊ,അപ്പൊഴാണ് പത്തടി അകലെ ഒരുത്തന്‍ നമ്മളെ സൂക്ഷിച്ചു നോക്കുന്നു, പുണ്യാളാ കോങ്കണ്ണാണൊ ? അതൊ സി ഐ ഡി കള്‍ മണത്തറിഞൊ ? അതൊ വായും പൊളിച്ചൊണ്ട് കുത്തുവിളക്കു പോലെ നില്‍ക്കുന്നത് കണ്ടിട്ടു നോക്കുന്നതാണൊ ? കണ്ണുകള്‍ തമ്മിലുടക്കിയതും ചേട്ടന്‍ നമ്മുടെ നേര്‍ക്ക് ഒരു അടി വെച്ചതും
ഒരുമിച്ചായിരുന്നു,ഞെട്ടിത്തരിച്ചു എന്നൊന്നും പറഞാല്‍ പൂര്‍ണ്ണമാവില്ല,ഡ്രാക്കുളയെ നേരിട്ടുകണ്ട ഒരു ഫീലിങ്,ഒളികണ്ണിട്ട് ചുണ്ടുകള്‍ ക്കിടയിലൂടെ ചോര കുടിക്കാനുള്ള സെറ്റിംഗ്സ് വല്ലതും നീണ്ടു വരുന്നുണ്ടൊ എന്നു നോക്കണമെന്നു തോന്നിയെങ്കിലും ഒടുക്കത്തെ മനോബലം സമ്മതിക്കുന്നില്ല.ഉള്ളിലെ ചാണക്യന്‍ തല പുകച്ചതിണ്ടെ ആണൊ അതൊ ഒരു കള്ളനാവാനുള്ള യോഗ്യത പോലും ഇല്ലാതെ പോയതൊ എന്തൊ; പിടികൂടുന്നതിനുമുന്‍പ് കൈ കഴുകുന്നതായിരിക്കും തടിക്കു നല്ലത് എന്നു തോന്നി. കൂനിന്മേല്‍ കുരു എന്നൊക്കെ പറഞുകേട്ടിട്ടുണ്ട് .. പെട്ടിയും വലിച്ചോണ്ട് ഉള്ളിലേക്ക് ഓടി,വിവരം തിരക്കിമൂലയില്‍ ചെന്നു കാര്യങള്‍ പറഞതും സംശയദൃഷ്ടിയൊടെ നോക്കിക്കൊണ്ട് ബാഗെജ് വിബാഗത്തിലേക്ക് വിരല്‍ ചൂണ്ടി , അവിടെ പോയി തെറ്റുകുറ്റങള്‍ ഏറ്റു പറഞൊണ്ടുള്ള കടലാസില്‍ ഒപ്പിട്ടുകൊടുത്തിട്ട് നമ്മുടെ പൊന്നിന്‍ വിലയുള്ള ‘ദാസപ്പന്ടെ സ്വന്തം‘ എന്ന് വെണ്ടക്കാ അക്ഷരങളില്‍ എഴുതി ഒട്ടിച്ചിരിക്കുന്ന പെട്ടിയും കൈക്കലാക്കി തിരിച്ച് പുറത്തേക്കിറങി. സായിപ്പിതിനകം തന്നെ പെട്ടി കാണാനില്ല എന്ന് പരാതി എഴുതി കൊടുത്ത് പൊടിയും തട്ടി പോയിരുന്നു, അതുകൊണ്ട് ഉള്ളില്‍ അമ്മിക്കല്ലുതന്നെ ആയിരിക്കണം എന്നു പറഞ് പ്രതിഷേധപ്രകടനം നടത്തികൊണ്ടിരുന്ന കള്ളനെ സമാധാനിപ്പിച്ചു.


പുറത്തിറങിയിട്ടും ദാസപ്പനെത്തേടി ആരും എത്തിയതിണ്ടെ ലക്ഷണമൊന്നും കാണുന്നില്ല,പകല്‍ക്കിനാവുകളും പെട്ടിമാറ്റവുമൊക്കെയായി സമയം കുറെ സമയം ഓടിപോയിരിക്കുന്നു.ഇനി നമ്മളെ തിരിച്ചറിയാന്‍ കഴിയാതെ ഇവിടെക്കിടന്നു കറങുന്നുണ്ടൊ? വിമാനത്തില്‍ നിന്നൊന്നും കുത്തിക്കേറ്റാന്‍ പറ്റാത്തതുകൊണ്ട് വയറാണെങ്കില്‍
കരിയുന്നു, അടുത്തെങും ഒരു തട്ടുകട പോലും കാണുന്നില്ല.ഇന്ത്യന്‍ മോന്തകളില്‍ നോക്കി ഇളിച്ചുകാണിക്കാന്‍ ശ്രമിച്ചു ഒരു ഇളി പോലും തിരിച്ചുകിട്ടിയില്ല.അവസാനത്തെ അടവുതന്നെ പുറത്തെടുക്കേണ്ടി വരും ഇതാരെങ്കിലും ഇതിനുമുന്‍പ് പ്രയൊഗിച്ചിട്ടുണ്ടൊ ആവൊ ? കൈവശമുണ്ടായിരുന്ന ചുക്കിചുളിഞ പേപ്പറില്‍ “ദാസപ്പന്‍“ എന്ന്
കഴിയാവുന്നത്ര വലുതാക്കിയെഴുതി അതും പ്രദര്‍ശിപ്പിച്ചോണ്ട് വിമാനത്താവളത്തില്‍ വട്ടം ചുറ്റാന്‍ തുടങി. ആളുകളൊക്കെ ഇതെന്തുകൂത്ത് എന്നമട്ടില്‍ നോക്കുന്നുണ്ടായിരുന്നെങ്കിലും ഇടതുകൈയ്യിലെ കടലാസിലേക്കും തിരിച്ച് സ്വന്തം നെറ്റിയിലേക്കും കൈ മാറി മാറി ചൂണ്ടിക്കൊണ്ട് നടന്നു.ഫലത്തില്‍ അടക്കിചിരികളല്ലാതെ മറ്റോന്നും കാണുന്നില്ല.ആശ നിരാശയായും നിരാശ കടുത്തവിശപ്പായും മാറിക്കൊണ്ടിരിക്കുന്നു. കുറത്തിയുടെ ഉലകം സുറ്റല്‍ ഇത്രക്കും ചുറ്റിക്കുമെന്നു കരുതിയില്ല.ഒന്നു കൂടി ഫോണ്‍ ചെയ്യാമെന്നു വിചാരിച്ചാല്‍ കൈയ്യില്‍ പൊതിക്കാത്ത തേങാ പോലെ ഒരു നൂറിന്‍ണ്ടെ നോട്ടുമാത്രമുന്ണ്ട്, ഇതിപ്പോ എങനെ ചില്ലറയാക്കും? ചുറ്റും പരതിനോക്കിയപ്പോള്‍ ഒരു ബാങ്ക് കണ്ണില്‍ പെട്ടു,അവിടെനിന്നും കിട്ടിയ ചില്ലറയിട്ട് ദേവി മാഡത്തിനെ ഒന്നൂടെ വിളിച്ചു ഇത്തവണ മറുവശത്തുനിന്നായിരുന്നു കൂക്കുവിളി “നീ ഇതെവിടെയാ നിന്നേം കാത്തു എത്ര നേരമായി സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നു“.സ്‌റ്റേഷനൊ ഇനി ഇവിടെ വിമാന സ്‌റ്റേഷന്‍ എന്നാണൊ പറയുന്നത്? ഞാന്‍ മണിക്കൂറു നാലായി വിമാനത്താവളം പ്രദക്ഷിണം വെക്കുന്നു ആരെയും കാണുന്നില്ല.”അവിടെ നില്‍ക്കാന്‍ നിന്നോടാരു പറഞു ട്രെയിന്‍ പിടിച്ചു കോലാലംപൂരിലേക്കു വരൂ കൂടുതല്‍ വിവരങള്‍ ആ ലിസ്‌റ്റിലുണ്ട്“. എ ച് ആറിനോട് നൂറു വട്ടമെങ്കിലും ചോദിച്ചിട്ടുണ്ടാകും വിമാനത്താവളത്തില്‍ ആളുന്ടാവില്ലേ എന്ന്,“വൈ ആര്‍ യു സൊ സ്കെയെര്‍ഡ് ദേര്‍ വില്‍ ബി
പീപ്പിള്‍ വെയിറ്റിംഗ് ഫോര്‍ യു”, “ദെന്‍ വൈ ആര്‍ യു ഹവിങ് ഇന്‍സ്‌ട്രക്ഷന്‍സ് ഫൊര്‍ കാച്ചിങ്ങ് ട്രൈയിന്‍ റ്റു ക്കെ എല്‍?” പുച്ചത്തില്‍ ചിരിചോണ്ട് “ദാറ്റ്സ് ജസ്‌റ്റ് ഫോര്‍ എ ബാക്കപ്പ്” അവളുടെ ഒടുക്കത്തെ ഇംഗ്ലീഷും ബാക്കപ്പും മനുഷ്യന്ടെ നല്ല ജീവന്‍ മുഴുവനും പോയി.കൈയ്യില്‍ കിട്ടിയാല്‍ ആട്ടുകല്ലില്‍ അരച്ചുനിന്നെ ദോശ ചുട്ടോളാം
പ്രാകിക്കൊണ്ട് കോലാലംപൂരിലേക്കു ട്രെയിന്‍ കയറി.

(ആകാശയാത്ര അവസാനിച്ചു)

Monday, June 4, 2007

ആകാശയാത്ര (ഭാഗം 1)“അറ്റെന്‍ഷന്‍ പ്ലീസ്സ് ഫ്ലയ്റ്റ് നംബര്‍ 7783 ഫ്രം ചെന്നെയ് റ്റു കോലാലമ്പൂര്‍ റെഡി ഫൊര്‍ ബോര്‍ഡിങ്” ദൈവമെ അങനെ പ്രവാസികളുടെ ലിസ്റ്റില്‍ ദാസപ്പനും.പന്‍ണ്ട് ചീട്ടെടുപ്പിച്ചപ്പൊള്‍ കൊറത്തി പറഞതാണ് ഓര്‍മ്മയില്‍ തെളിഞത്.”മുറുകന്‍ വന്ദിറുക്ക്, രാസ ഉലകം സുറ്റപ്പോറെന്‍” കൊറതിക്കൊരു ഉമ്മ കൊടുത്തല്ലോ എന്നു തോന്നി. ഇ കൊറത്തി ശാസ്ത്രത്തിലും കാണും കുറച്ച് കഴബ്ബ്. അല്ലെങ്കില്‍ ആറുമാസമായി ഒരു എം സി എ സര്‍ട്ടിഫിക്കറ്റും കക്ഷത്തില്‍ വെച്ചുകൊണ്ട് ബാംഗ്ലുരിലെ സ്വപ്നത്തെരുവില്‍ പട്ടി പൂരത്തിനു പോയതിനേക്കാള്‍ മാന്യമായി തെണ്ടിയിട്ടും കിട്ടാത്ത ജോലി, മലേഷ്യയില്‍!!.


ലാലേട്ടന്‍ / മമ്മുക്ക പടം റിലീസ്സ് ആകുംബ്ബൊള്‍ ഉള്ള തിരക്കാണ് എല്ലാ പരീക്ഷാ കേന്ദ്രങളിലും, ലാത്തിച്ചാര്‍ജ്ജ് വരെ പ്രതീക്ഷിക്കാം.എന്നാലും നമ്മുടെ എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസ് ഇതയും ഉപകരിക്കും എന്ന് കരുതിയില്ല.ഗേറ്റില്‍ത്തൂങല്‍,വേലിചാടല്‍,ആള്‍ക്കൂട്ടത്തിനിടയിലൂടെ നുഴഞുകയറ്റം മുതലായവയുടെ പരിശീലന
ക്കളരിയല്ലേ സിനിമാ തിയ്യറ്ററുകള്‍.മേല്പറഞ ഇനങളില്‍ പ്രാവീണ്യം നേടിയതുകൊണ്ട് ആദ്യം ഉള്ളില്‍ കടന്നുകൂടും. പിന്നെ ഇവന്‍‌മാരുടെ ചോദ്ധ്യങള്‍ എല്ലാം കടങ്കഥ പോലെ വയിക്കാം. “രാമനും വേലുവും ഒരു ദിവസം 100 തേങാ പൊളിക്കും രാമന്‍ വേലുവിനെക്കാള്‍ 2 ഇഞ്ചു ഉയരംകുറവും വേലു രമനെക്കാള്‍ വെളുത്തതും ആണ്” ഇങനെ
പോകും കഥ അവസാനം മാങാത്തൊലി ഒറ്റച്ചോദ്‌ധ്യമാണ് “ഒരു ദിവസം രാമനു പനിപിടിച്ചാല്‍ വേലു ഒറ്റക്കെത്ര ത്തേങാ പൊളിക്കും ? “ കുടുങി!!അപ്പോ ത്തേങാ എണ്ണലാണോ പണി ? പുരികങള്‍ ചുളിച്ചുകൊണ്ട് തലക്കകത്ത് അധികം കാറ്റടിപ്പിക്കണ്ടാ എന്നു കരുതി കറക്കിക്കുത്തും.ഇത്തരത്തില്‍ കറക്കിക്കുത്തും കിലുക്കിക്കുത്തുമായതുകൊണ്ട് കേരളാ ലോട്ടറി എടുക്കുന്നവര്‍ക്കുള്ള പ്രതീക്ഷപോലും ദാസപ്പനുണ്ടാകാറില്ല.


അപ്പൊളതാ ചക്ക ഇട്ടപ്പൊള്‍ മുയല്‍ ചത്തു എന്നുപറഞപോലെ മലേഷ്യന്‍ കബ്ബനിയുടെ പരീക്ഷ ജയിച്ചു,ഇണ്ടെര്‍വ്വയൂ ചെയ്യാനെത്തിയവരെ എന്തൊക്കെയൊ പറഞു പേടിപ്പിചു അവസാനം റിസള്‍ട്ട് വന്നപ്പൊ കണ്ണുതള്ളി. ലിസ്‌റ്റില്‍ അതാ ദാസപ്പനും.ബാംഗ്ലൂരില്‍ ഒരു മാസം ട്രൈയ്നിഗ് അതുകഴിഞാല്‍ പെര്‍ഫോര്‍മെന്‍സ്
അടിസ്‌ത്താനത്തില്‍ മലേഷ്യയില്‍ ജോലി,ബോണ്ടു വേണ്ട , വിസക്കു കാശുവേണ്ട ഒന്നും വേണ്ട തടി മാത്രം മതി. ദൈവമെ കൊറത്തിയുടെ നാക്കു കരിനാക്കായിരുന്നോ ? ചത്തു പിടിക്കുക തന്നെ.. ഓര്‍മ്മയുടെ കയങളില്‍ ഊളയിട്ടുകൊണ്ട് ദാസപ്പന്‍ വിമാനത്തിലേക്കു നീങി. ഒരു ദിവസം മാനേജര്‍ വിളിച്ചിട്ടു പറഞു നളെവൈകിട്ടു നീ ചെന്നൈ പോയി വിസാ സ്റ്റാബ്ബിങ് കഴിഞ് അടുത്തദിവസം പറക്കണം.ഓഫര്‍ ലെറ്റര്‍ കയ്യിലേക്കു വെച്ചു തന്നപ്പൊള്‍ ഇടിവെട്ടുകൊണ്ട ഫീലിങ് ആയിരുന്നു.സന്തോഷമാണൊ സങ്കടമാണൊ എന്നൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല, വിറയാര്‍ന്ന കൈകളോടെ ലെറ്റര്‍ വാങുബ്ബൊള്‍ ഉള്ളില്‍ നല്ല ശിങ്കാരി മേളം.
പുറത്തേക്കു കടന്നതും ഒരോട്ടമായിരുന്നു, വീട്ടില്‍ വിളിച്ചു പറഞു . ഘജനാവ് പണ്ടെ കാലിയാണ് എന്തൊക്കെ ചെയ്യണം എങിനെ ചെയ്യണം തള്ളേ ആകെ ക്കൂടി ഒരു വെപ്രാളം.പിറ്റേദിവസം പലചരക്കു ലിസ്റ്റ് പോലെ ഒരു ഇന്‍സ്‌ട്രക്ഷന്‍ ലിസ്റ്റ് കൈയ്യില്‍ തന്നിട്ട് എച് ആര്‍ പറഞു മോനെ ദാസപ്പാ വിട്ടൊടാന്ന്.കൂട്ടുകാരണ്ടെ
കൈയ്യില്‍ നിന്നും കടം വാങിയ ഒരു അമേരിക്കന്‍ ടൂറിസ്റ്റര്‍ പച്ച പെട്ടിയില്‍ എല്ലാം പെറുക്കിക്കൂട്ടി ലവന്മാരൊടൊക്കെ യാത്ര പറഞു. വിമാനത്താവളത്തിലെ കണ്ണുനീര്‍ നനവാര്‍ന്ന യാത്രയയപ്പ് രംഗങള്‍ ഒരു പുഞ്ചിരി വിടര്‍ത്തിയെങ്കിലും അവസ്സാനം ഒരു റ്റാറ്റാ കാണിക്കാന്‍ പോലും ഒരുത്തനും ഇല്ലാതെ ഒറ്റപ്പെട്ടുപോയതു
കൊണ്ടൊ,ഇത്തിരിയിലും ഒത്തിരി സന്തോഷങള്‍ സമ്മാനിച്ച ജന്മനാടിനോട് വിട പറഞപ്പോളൊ കടക്കണ്ണില്‍ ഒരു നനവുപടര്‍ന്നു.


വിമാന യാത്രകളിലെ അബദ്ധങള്‍ ഒരുപാടുകേട്ടിട്ടുള്ളതുകൊണ്ട് ഭഗവാനെ എനിക്കൊന്നും വരുത്തരുതെ എന്നു മനസ്സില്‍ ധ്യാനിച്ച് വലതുകാല്‍ വെച്ചു തന്നെ കേറി.വിമാനം പറന്നു പൊങി, സായന്ദനത്തിണ്ടെ കാവിച്ചായയില്‍ മദ്രാസ് കണ്‍നിറയെ കണ്ടു.പക്ഷെ ആകെ ഒരു മനമ്പിരട്ടല്‍ ഭഗവാനെ വാളുവെയ്ക്കുമൊ ? നല്ല സ്കോച്ച്
അടിക്കാമെന്നു കരുതിയതാണ്, ഇതിപ്പൊ അടിക്കതെ തന്നെ വാളു വരുന്നു.തല്‍ക്കാലം നല്ലകുട്ടി ചമയുകതന്നെ.ഒന്നിനുപുറകെ ഒന്നായി ഫൂഡ് ഐറ്റംസ് വന്നുതുടങി,കുറച്ചെന്തെഗ്ഗിലും കഴിച്ചു എന്നുവരുത്തി കണ്ണടച്ചിരുന്നു.അപ്പൊളാണ് മൂത്ര ശങ്ക തോന്നിയത്,ശരി ആകാശത്തില്‍ വെച്ചു പെടുത്താനുള്ള അവസരമല്ലേ പാഴാക്കണ്ട കാച്ചിയെക്കാം എന്നുകരുതി ടോയ്‌ലറ്റിനുള്ളില്‍ കയറി.ഉടനടി ചുവന്ന ലൈറ്റുകള്‍ മിന്നാന്‍ തുടങി,പുറകെ പൈലറ്റിണ്ടെ ഇംഗ്ലീഷ് ആണെന്നു കണ്ടുപിടിക്കെണ്ടി വരുന്ന ഭാഷയില്‍ ഒരു വാര്‍ണിഗ് തിരിച്ചു സീറ്റിലെക്കുപ്പോകാന്‍.ഹംബ്ബൊ നമ്മള്‍ ഇതിനുള്ളില്‍ കയറിയത് പുള്ളി എങനെ അറിഞു? ഭയങ്ഗര സെറ്റിംഗ്സ് തന്നെ സമ്മതിച്ചു..! ഇനി “ദാസപ്പന്‍ മൂത്രിച്ചു വിമാനം തകര്‍ന്നൂ” എന്ന് നാളെ വെണ്ടക്കാ അക്ഷരത്തില്‍ ഗ്രാഫ് സഹിതം വരുത്തണ്ട എന്നു കരുതി പിന്‍‌വലിഞു.


സീറ്റില്‍ എത്തി കണ്ണും പൂട്ടി ഇരിക്കുംബ്ബോളാണ് ജ്യുസ് വേണോ എന്നു ചോദിച്ചുകൊണ്ടൊരുത്തി, ഇവിടെ ടാങ്ക് ഫുള്‍ ആയിരിക്കുബ്ബൊളാണവളുടെ ജ്യൂസ് എന്നു മനസ്സില്‍ പല്ലിറുമിക്കൊണ്ട് പറഞെങ്കിലും സുന്ദരിയെ നോക്കി വളരെ സോഫ്റ്റ് ആയി നൊ താങ്ക്സ് മൊഴിഞ് വെള്ളമിറക്കി. പിന്നെയും സമ്മര്‍ദ്ദം സഹിക്കവയ്യ എന്നായപ്പൊള്‍ ഒരു വട്ടം കൂടി ശ്രമിക്കാം എന്നുകരുതി ടൊയ്‌ലറ്റിനിള്ളില്‍ കയറി, അപ്പോളതാ അതേ ശബ്ധ്‌വും വെളിച്ചവും. ഇനി ഏതായാലും വയ്യ തകരണമെങില്‍ തകരട്ടെ, കണ്ണിറുക്കിപിറ്റിച്ചങു കാച്ചി.ഹാവ്വു എന്തൊരു സുഖം പതിക്കെ കണ്ണുതുറന്നു, ഇല്ല കുഴപ്പമൊന്നും ഇല്ല. ഫ്ലഷ് ഇട്ടതും ഡീസല്‍ എഞ്ജിന്‍ എയര്‍ വിട്ടപോലെ ഒരു എഫക്റ്റ്, ഒന്നു
കിടുങി.


വിമാനമിറങിയതും എച്ച് ആര്‍ തന്ന നീണ്ട ലിസ്റ്റ് പുറത്തെടുത്തു.എല്ലാം “കാക്കെ കാക്കേ കൂടെവിടെ” പോലെ മനപാടമാണ് എന്നാലും ഒരു ധൈര്യത്തിനുകൈയ്യിലിരിക്കട്ടെ. സഹയാത്രികരുടെ പിന്നാലെ കൂടി കുടിയേറ്റ (ഇമിഗ്രേഷന്‍) ബിന്ധു വരെ എത്തി. മലയക്കാരനായിരിക്കണം ഓഫീസര്‍ കൊടുത്ത കടലാസുകള്‍ തിരിച്ചും മറിച്ചും നോക്കിയിട്ട് എന്തൊ ചോദിച്ചു, ഒന്നും പിടികിട്ടിയില്ല, വെളുക്കെ ചിരിച്ചു കാണിച്ചു, അപ്പോള്‍ കറ്റലാസുകള്‍ കാണിച്ചുകൊണ്ട് പിന്നെയും ചോദ് ധ്യം ആവര്‍ത്തിച്ചു. പുണ്ണ്യാളാ വെല്ല കടലാസ്സും മിസ്സായൊ? ഇല്ല അങേരു ചോദ്ധിക്കുന്നത് ഇവിടെ എത്തിയതിനു ശേഷം ഒരാഴ്ച്ചകഴിഞെ കിട്ടൂ എന്നാണല്ലൊ എച്ച് ആര്‍ പറഞത്! നമ്മുടെ കൈയ്യില്‍ ഇതേ ഉള്ളു എന്നു പറഞ് കൈമലര്‍ത്തി. ആ അങോട്ടുമാറി നില്‍ക്കൂ എന്നായി.കര്‍ത്താവ്വേ അടുത്ത വിമാനത്തില്‍ തിരിച്ചയക്കുമൊ?


നിമിഷങള്‍ക്ക് ഒച്ചിനേക്കാള്‍ വേഗക്കുറവ്, മനസ്സില്‍ ഒരു അഗ്നികുണ്ടം , ഭഗവാനെ പുറത്തു കാത്തു നില്‍ക്കുന്നവര്‍ എന്തു കരുതും , അവരും മടുത്ത് തിരിച്ചുപോയാല്‍ നമ്മടെ കാര്യം കട്ടപ്പൊഗ.അകത്തുപോയി ഒഫീസറെ കാണൂ ആരൊ തോളില്‍ തട്ടിക്കൊണ്ട് പറഞു.തിരിച്ചയക്കാനുള്ള പരിപാടി ആയിരിക്കും,സ്വപ്നക്കൂട് തകരുകയാണൊ ?
കൊറത്തിക്കും പിഴച്ചോ?

(തുടരും.. കൊക്കിനുജീവനുന്ണ്ടെങ്കില്‍)

Monday, May 14, 2007

പാറക്കിട്ടടി

പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി ഏലേലോ ...
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി ഏലേലോ ...
പാറക്കണ്ണില് പാര ക്കുത്തീട്ട് പാറക്കിട്ടടി ഏലേലോ ...(2)
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി (പി,ഉ,ഊ‌)
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി ഏലേലോ ...
കാര്‍ത്തികേയന്‍ മാസ്റ്റ്‌റുടെ മൂത്തമകള്‍ കാര്‍ത്തൂ..
കാര്‍ത്തുവിന്‍ ‌റ്റെയ് ത്തോര്‍ത്തുമുണ്ട് കൂര്‍ത്ത മുള്ളില്‍ കോര്‍ത്തൂ..
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി (ഉ,പി,ഊ)
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി ഏലേലോ ...
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി ഏലേലോ ...
പാറക്കണ്ണില് പാര ക്കുത്തീട്ട് പാറക്കിട്ടടി ഏലേലോ ...(2)
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി (ഊ,ഉ,പി)

ശബ്ധ് വ്യതിയാനം ( പി = പതുക്കെ , ഉ = ഉച്ചത്തില്‍ , ഊ = അത്യുച്ചത്തില്‍)

Saturday, May 5, 2007

ഇളിംഭസ്യാ

അക്ഷരാര്‍തത്ഥില്‍ കിട്ടു കുറുക്കന്മാര്‍ക്കിത്രയും ബുദ്‌ധി കാണും എന്നു പൂമ്പാറ്റയിലെ സിഗാള്‍ വയിച്ചുകൊണ്ടിരുന്ന കാലത്ത്‌ വിചാരിച്ചിരുന്നില്ല. ഏടവപ്പാതി താളലയങ്ങളൊടെ തിമര്‍ത്തുകൊണ്ടിരിക്കുന്നു.നാട്ടിലെ മിക്ക കുളങ്ങളും തോടുകളും നിറഞ്ഞൊഴുകി.കിട്ടുവിനും കൂട്ടര്‍ക്കും ജലകേളികളുടെ കാലമാണ്‌. എന്നും സ്ക്കൂള്‍ വിട്ട്‌ വീട്ടില്‍ വന്ന്‌ കാപ്പി കുടിച്ചു കുടിച്ചില്ലാ എന്നു വരുത്തികൊണ്ട്‌ ഒരു തോര്‍ത്തുമുണ്ടെടുത്ത്‌ അമ്മയുടെ കണ്ണ്‌വെട്ടിച്ചു കൊണ്ടൊരോട്ടമാണ്‌. നീന്തല്‍ കഷ്‌ടിമുഷ്‌ടിയാണ്‌, കൂട്ടത്തിലെ ഒരുവനു മാത്രമേ നീന്താനറിയൂ ഇഷ്‌ടനിപ്പോള്‍ വെല്യ ആളാണെന്നാണ്‌ വിചാരം പിന്നെ നമ്മുടെ ഗതികേടുകൊണ്ട്‌ അതങ്ങു ശരിവെച്ചു കൊടുക്കും.കയറിന്റെ ഒരറ്റം അരയില്‍ കെട്ടിയിട്ട് മറ്റേ അറ്റം കുളത്തിനരികിലെ ശീമക്കൊന്നയില്‍ കെട്ടും പിന്നെ എല്ലവരും കൂടി എടുത്ത്‌ വെള്ളത്തില്‍ ഇടും കൊറേവെള്ളം കുടിക്കുമ്പോള്‍ കയറുപിടിച്ച് പൊന്തിക്കും, പരിശീലന കളരി ഇത്തരത്തിലായതു കൊണ്ട്‌ വാനര സങ്കം ഒന്നടങ്കം ഒറ്റ സീസണ്‍ കൊണ്ടു മുങ്ങാം കുഴിയിട്ട്‌ കുളത്തില്‍ നിന്നും ചേറു വാരാന്‍ തുടങ്ങി.

രാത്രി മഴയുടെ സഗീതം ആരഭിച്ചു, തവളകള്‍ക്ക്‌ ഇപ്പോഴും യേശുധാസിനേക്കാള്‍ വലിയ പാട്ടു കാരാണെന്നാണ്‌ വിചാരം കൂടെ കൂടിയിട്ടുണ്ട്‌. മഴയത്തുമൂടിപ്പുതച്ച്‌കിടന്നുറങ്ങാന്‍ എന്നും കൊതിയാണ്‌.ഓടിനുമുകളില്‍ മഴ വിരലുകള്‍ കൊണ്ട്‌ താളമിടുന്നത്‌ കാതോര്‍ത്തു നോക്കാറുണ്ടോ? ശരിക്കും കോരിത്തരിപ്പിക്കുന്ന സംഗീതമാണത്‌.പുതപ്പിനുള്ളില്‍ ചുരുണ്ട്‌ ചുരുണ്ട്‌ അങ്ങിനെ ലയിച്‌ കൂര്‍ക്കം വലിച്ചുറങ്ങി. എന്നും കാലത്ത്‌ അമ്മയുടെ തൊണ്ടക്ക്‌ നല്ലപോലെ വ്യയാമം കൊടുത്തശേഷമേ കണ്ണ്‌ തിരുമ്മി എഴുന്നേല്‍ക്കാറുള്ളൂ. ഉമിക്കരിപൊടിക്ക്‌ പ്രമോഷന്‍ കൊടുത്ത്‌ നംബ്ബൂതിരീസ്‌ പല്‍പൊടിയാനിപ്പൊള്‍, പേസ്റ്റ്‌, ടൂത്ത്‌ പവ്വ് ടര്‍ മുതലായ സാധനങ്ങള്‍ക്ക്‌ മധുരമായതുകൊണ്ട്‌ മിക്കവാറും അത്‌ ശാപ്പിടുകയാണ്‌ പതിവ്‌. അതു കൊണ്ടുതന്നെ കിട്ടുവിനുവീട്ടില്‍ സ്പെഷല്‍ എരിവുള്ള നംബ്ബൂതിരീസ്‌ പല്‍പൊടിയാണ്‌.കൈയ്യില്‍ അല്‍പം
പൊടിയെടുത്തിട്ട്‌ പേസ്റ്റ്‌ കിട്ടാത്തതിന്‌ അമ്മക്ക്‌ ഒരു കെലിപ്പ്‌ നോട്ടം പാസ്സ്‌ ചെയ്യ്‌ത്‌ പുറത്തേക്കിറങ്ങി. "ഇനി അതും പിടിച്ചോണ്ടവിടെ കുത്തിയിരുന്നൊ വേഗം തേച്ചിട്ടു വാടാ" ഇതെല്ലാം അമ്മയുടെ സ്‌ഥിരം പല്ലവികള്‍ ആണ്‌.. അതുകൊണ്ട്‌ ആകാശവാണിയിലെ പ്രഭാത പരിപടികള്‍ക്കൊപ്പം ഇതും ഈ ചെവിയിലൂടെ കേട്ട്‌ മറുചെവിയിലൂടെ ഫ്രീയായി ഇറക്കിവിടും. ഇതിനൊന്നും ഒരു എഫ്ഫെക്റ്റും ഇല്ലാ എന്ന് മാതാശ്രീ മനസ്സിലാക്കിയൊ ആവൊ? പല്‍പൊടിയുമായി, രാത്രിമഴ അവശേഷിപ്പിച്ച ചെളിവെള്ളം തട്ടി തെറിപ്പിച്ച്‌ പറമ്പിലേക്കിറങ്ങി. അപ്പോഴാണ്‌ അപ്പുറത്തെ പഞ്ചായത്ത്‌ കിണറിനരികില്‍ ഒരു ആള്‍ക്കൂട്ടം.ആകാംഷ മൂത്തു പതുക്കെ പതുക്കെ അമ്മയുടെ ലൊക്കേഷന്‍ ജി പി എസ്‌ നെ വെല്ലുന്ന വേഗതയില്‍ മനസ്സിലാക്കി എസ്‌കേപ്‌ റൂട്ട്‌ വരെ കണ്ടുപിടിച്ചിട്ട്‌ ഒരൊറ്റ മുങ്ങലാണ്‌ പൊങ്ങിയത്‌ കിണറിനരികില്‍.

മഴക്കാലത്തും പിന്നെ വേനല്‍ക്കാലത്ത്‌ കനാലില്‍ വെള്ളം വരുബ്ബോഴും മാത്രമാണ്‌ ഇ പഞ്ചായത്ത്‌ കിണറ്റില്‍ വെള്ളം ഉണ്ടാവുക. കുറ്റം പറയ്യരുത്‌ അടിയില്‍ നല്ല വിരിച്ച പാറ ആയതിനാല്‍ ഇ കിണറ്റിലെ വെള്ളത്തിനു നല്ല തണുപ്പാണ്‌.സംഗതി കുറച്ച്‌ പന്തികേടാണ്‌ ആളുകള്‍ എല്ലവരും കൂടിനിന്ന് ഭയങ്കരമായ ചര്‍ച്ചയിലാണ്‌. കിട്ടു പതുക്കെ എത്തിവലിഞ്ഞ്‌ കിണറ്റിലേക്കു നോക്കിയപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌. തലേന്ന് രാത്രി പെയ്‌തമഴയത്ത്‌ ഞണ്ടുപിടിക്കാന്‍ പാടത്തിറങ്ങിയ കുറുക്കച്ചന്‍ വഴിതെറ്റി വന്ന് കിണറ്റില്‍ വീണിരിക്കുന്നു. പുള്ളിക്കാരന്‍ രെണ്ടെണ്ണം എവിടുന്നൊ അടിച്ച്‌ പൂസ്സായാണൊ സ്വിമ്മിംങ്ങ്‌ പൂള്‍ ആണെന്നു കരുതി കിണറ്റില്‍ ചാടിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ധീര സാഹസികരായ നാട്ടിലെ ചെരുപ്പക്കാരും പ്രമാണികളും എല്ലാം കൂടിയിട്ടുണ്ട്‌. ചിലരുടെ വാദഗതി കുറുക്കച്ചന്‍ കുപ്രസ്സിദ്ധ കോഴി മോഷ്ട്‌ാവാണെന്നാണ്‌, കുറേ പേരുടെ അന്നു വരെ കണാതായ എല്ലാ കോഴികളുടെയും കൊലപാതകം,തട്ടിക്കൊണ്ടുപോകല്‍,ജീവനു നേരേയുള്ള ഭീഷണി എന്നുവേണ്ട പീടനം (അന്നുകാലത്ത്‌ അത്ര ഫേമസ്‌ അല്ല !! ) ഒഴിച്ചുള്ള എല്ലാ കുറ്റങ്ങളും തലയില്‍ കെട്ടാനാണ്‌ പരിപാടി. കൂട്ടത്തില്‍ ഈ കുറുക്കനെ മുന്‍പ്‌ സംശയകരമായ സാഹചര്യത്തില്‍ കണ്ടിട്ടുള്ളവരും ഉണ്ട്‌ കേസിനു ബലം കൂടി.അന്നാണ്‌ ഒരു കാര്യം മനസ്സിലായത്‌ കുറുക്കന്റെ വരെ മുഖലക്ഷണം പറയുന്നവര്‍ നാട്ടില്‍ ഉണ്ടെന്ന്. എന്തായാലും രെക്ഷാപ്രവര്‍ത്തക സങ്കം കയറും ഏണികളും വലിയ കുട്ടകളുമായി എത്തി. ഇപ്പോള്‍ മോട്‌ ഓഫ്‌ ഓപ്പറാണ്ടി എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചുള്ള കലുഷിതമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നു. അതിനിടയില്‍ ഒരു കാലമാടന്‍ കിണറ്റിനരികില്‍ നില്‍ക്കുന്ന വനരന്മാരെ ആട്ടിയോടിക്കാന്‍ തുടങ്ങി. കടവായിലൂടെ പല്‍പൊടി ഒലിപ്പിച്ചോണ്ടു നിന്ന കിട്ടു അതികം മസിലുപിടിക്കാതെ ഒരു കൊഞ്ഞനം കുത്തില്‍ ഒതുക്കിക്കൊണ്ട്‌ പിന്‍വലിഞ്ഞു . കുറുക്കനെ കുടുക്കിട്ട്‌ പിടിക്കണോ അതോ കൊട്ടയില്‍ കുറുക്കന്‍ തന്നത്താന്‍ കയറുമോ എന്നുള്ളതാണിപ്പോഴത്തെ പ്രശ്‌നം. സങ്കം കുട്ടയും കയറുമായി കിണറ്റിലേക്കു നീങ്ങി, കിണറിനു ചുറ്റും കൈയ്യില്‍ മുട്ടന്‍ വടികളുമായി മുട്ടന്മാര്‍ നിരന്നു. പാവം കുറുക്കച്ചന്‍ കിണറ്റില്‍നിന്നു പൊങ്ങിയാലും പോക്കാണ്‌ കാര്യം , ആ വടികൊണ്ട്‌ തലക്കിട്ടൊന്നു കിട്ടിയാല്‍ താളവട്ടം ആയിപ്പോകും.

കയര്‍ കിണറ്റിലേക്ക്‌ ഇറങ്ങുന്നതു കണ്ട ഉടനെ കുറുക്കന്‍ പതുക്കെ ഫ്ലോട്ടിംഗ്‌ ആയി തുടങ്ങി സങ്കം പുള്ളിയെ പുല്ലുപോലെ കുരുക്കി കൊട്ടയിലേക്ക്‌ വലിച്ചു കയറ്റി. ഒരുവന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു "ഇതു ചത്തൂന്നാ തോന്നണെ ഒരനക്കവുമില്ലാ" പുള്ളിക്കാരനെ വലിച്ചു പുറത്തിട്ടു ... ഒരു അനക്കവുമില്ലാ എന്നാലും പ്രതികാര ധാഹികളായ ചിലര്‍ ഒന്നുരെണ്ട്‌ കൊടുക്കുന്നത്‌ കണ്ടു. പക്ഷെ ഒരനക്കവുമില്ല. സന്മനസ്സുള്ളവരുടെ ജന്തുസ്‌നേഹം കത്തിക്കാളി "ശവത്തില്‍ കുത്തുന്നോടാ തെമ്മാടികളെ അങ്ങോട്ടു മാറിനില്‍ക്കൂ" ഉം എല്ലവരുടെയും മുഖം പഞ്ചറായ ട്യൂബ്‌ പോലെ ആയി. ഇനി കൈത്തരിപ്പെങ്ങനെ മാറ്റും? ചിലര്‍ ഈ കുറുക്കന്‍ കോഴിപിടുത്തക്കാരനായിരുന്നെങ്ങ്ങ്കിലും ഒന്നും കിട്ടാതെ ഗതി മുട്ടിയാലേ കോഴി പിടിക്കാന്‍ വരാറുള്ളൂ എന്നൊക്കെ സഹതാപ തരങ്കം അഴിച്ചുവിടുന്നുണ്ടായിരുന്നു.ഇനി കുറുക്കനെ ധഹിപ്പിക്കണൊ അതൊ കുഴിച്ചിടണോ എന്നതാണു തര്‍ക്കം.കുറുക്കന്‍ ഏതായിരുന്നോ ആവോ മതം? ഇത്തരത്തില്‍ എല്ലാവരും കാലത്തു തന്നെ പണിക്കുപോകാന്‍ നോക്കാതെ ഈ വാര്‍ത്ത ബി ബി സി കവര്‍ ചെയ്യാന്‍ തരത്തില്‍ വലുപ്പമുള്ളതാക്കി മാറ്റാനുള്ള സ്രമത്തിലാണ്‌.

കിട്ടുവും പതുക്കെ മനസ്സില്‍ ഓവറായി പൂസായ്യാല്‍ ഇങ്ങനെ ഇരിക്കും എന്ന് ലാസ്റ്റ്‌ വാര്‍നിംഗ്‌ കൊടുത്തുകൊണ്ട്‌ പ്ലാന്‍ട്‌ എസ്‌കേപ്‌ റൂട്ടു വഴി തിരിച്ച്‌ വീട്ടിലെക്ക്‌ പോകാനായി തിരിഞ്ഞപ്പോള്‍ ഒരു സംശയം കണ്ണൊന്നു വെട്ടിയൊ? !!! ഏയ്‌ തോന്നിയതായിരിക്കും എന്നു കരുതി ഒരുനിമിഷം ഒന്നു കൂടെ സൂക്ഷിച്ചു നോക്കി, ഇല്ലാ ഒരനക്കവും ഇല്ലാ.. ഉം ശെരി പോവുകതന്നെ പതുക്കെ പുറം തിരിഞ്ഞതും സൈഡിലൂടെ ഫാസ്റ്റ്‌ പാസഞ്ചര്‍ കടന്നു പോയപോലെ ഒരു ഫീലിംഗ്‌ ഒപ്പം പുറകില്‍ നിന്നും ഒരു കൂട്ട അലര്‍ച്ച. സത്യം പറയാല്ലോ വികൃതികളെ കുറുക്കന്‍ പിടിക്കും എന്ന വാര്‍നിംഗ്‌ അടിമനസ്സില്‍ നിന്നും തിളച്ചുപൊന്തിയതുകൊണ്ട്‌ കിളി പോയി. ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ക്കിടയിലൂടെ ഒരു മിന്നായം പോലെ കണ്ടു, കുറുക്കച്ചന്‍ അതാ വാലും മൂട്ടില്‍ തിരുകി പാടത്തെ ലക്ഷ്യമാക്കി ഓടുന്നു പുറകെ നാട്ടുകാരും ... വടി കല്ല് കുന്തം മുതലായവ പിന്നാലെ പറന്ന് ചെല്ലുന്നുണ്ടയിരുന്നു, എന്നാലും ജീവനുവേണ്ടിയുള്ള റേസ്‌ ആയതുകൊണ്ട്‌ കുരുക്കച്ചന്‍ തന്നെ ജയിച്ചു.ചുരുക്കിപ്പറഞ്ഞാല്‍ കുറുക്കച്ചന്‍ അനിക്സ്പ്രെ ആയി പോയി"പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍!!!"

സൈഡ്‌ അമിട്ട്‌ : ഇളിഭ്യരായി തിരിച്ചു വന്ന വേട്ട സങ്കം നിന്നെ പിന്നെ കണ്ടോളാം എന്നോ അല്ലെങ്കില്‍ അടുത്ത പൂരത്തിന്‌ ധൈര്യമുണ്ടെങ്കില്‍ വാടാ എന്നും, മറ്റും
വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു.

Saturday, April 28, 2007

മാളങ്ങള്‍

നേരം പര പരാ വെളുത്തുവരുന്നതേയുള്ളു തിരൂര്‍ ഗ്രാമവും, അങ്ങകലെ അമ്പലത്തില്‍ നിന്നും സുപ്രഭാതം പുലരിയുടെ കിളിനാദത്തിലൂടെ ഒഴുകിയെത്തി എന്നുള്ള പഴയ നമ്പെര്‍സ്‌ ഇറക്കുന്നില്ല. വര്‍ക്കി ചേട്ടന്‍ പതിവു പോലെ എഴുന്നെറ്റു പള്ളിയില്‍ പോകാനൊരുങ്ങി.പള്ളിയില്‍ പോകുക എന്നതു ഒരു കാരണം മാത്രമാണു, ഈ യാത്രയിലാണു ഇഷ്ടന്റെ ഇഷ്ടമുള്ള വിനോധങ്ങള്‍ അരങ്ങേറുക. ഭാര്യമാരെ കബളിപ്പിക്കാന്‍ ദേവാലയം / ആരാധന പോലെ മറ്റൊരു ആശയം ഈ ഭൂമുഖത്തുണ്ടോ എന്നൂ ചിന്തിക്കേണ്ടിയിരിക്കുന്നു. വര്‍ക്കിയേട്ടനു പ്രായം 50 കഴിഞ്ഞു കാണണം അംബ്ബിളിമാമനെ ഓര്‍മിപ്പിക്കുന്ന നല്ല അന്തസ്സുള്ള കഷണ്ടി തല, ഉയരം ഒരു 5 അടി കഷ്ടിചു വരും നല്ല മെലിഞ്ഞ ശരീരം വെളുത്തനിറം ഏതാണ്ടു ബ്രായ്കെറ്റ്‌ പോലത്തെ കാലുകള്‍. പതിവുപോലെ കൈകള്‍ രന്റും പിന്നിലെക്കു കെട്ടി നല്ല ചടുലതയോടെ പള്ളിയിലെക്ക്‌ നടക്കാന്‍ ആരംഭിചു. വീട്ടീല്‍ നിന്നും അല്‍പം ജനവാസമുള്ള പ്രദേശത്തു എത്തണമെങ്കില്‍‍ ഒരു 500 വാരയെങ്കിലും നടക്കണം. വഴിയുടെയ്‌ ഇരുവശത്തും കവുങ്ങിന്‍ (അടക്ക) തോട്ടങ്ങളാണു, കഴിഞ്ഞ 10 50 വര്‍ഷമായ്യീ ഈവഴിക്കാനു നമ്മുടെയ്‌ കധാപാത്രം പള്ളിയില്‍ പോകുന്നതും വരുന്നതും. ഇഷ്ടന്‍ പണ്ടത്തെ ഒരു എന്റര്‍പ്രിണെര്‍ ആണെ, സ്വന്തമായി ചാരായകട നടത്തിക്കൊണ്ടു സുഗമായി ജീവിഛുപോന്നു. പക്ഷെ നാട്ടിലെ മദ്ധ്യവിരോധികള്‍ എല്ലവരും കൂടി സര്‍ക്കാര്‍ പൂട്ടിക്കുന്നതിനു മുന്‍ഭുതന്നെ അതി ശക്ക്തമായ സമരത്തിലൂടെ അതു പൂട്ടിഛു.പിന്നീടു ഇഷ്ടന്‍ 70 പതുകളിലെ സ്വപ്ന ഭൂമിയായ ബോംബെ യിലേക്കു വണ്ടി കയറി തിരിച്ചു വന്നതു ഒരു കൈതൊഴിലുമയാനു "കല്ലൊര". ഇത്രയും കാലം ഇതൊക്കെ തന്നെ ആയിരുന്നെങ്ങിലും കല്ലൊര മര്‍ക്കെറ്റ്‌ ഡിം ആയതു കൊണ്ട്‌ ഇഷ്ടന്‍ നാട്ടിലെ ബഹുജനപക്ഷത്തില്‍ ചേര്‍ന്നു (തൊഴില്‍ രെഹിതര്‍). ഇപ്പൊള്‍ പള്ളിയില്‍ പോകുബ്ഭൊളും വരുഭൊഴും എല്ലാ ചയക്ക്ടകളിലും കറെക്റ്റ്‌ ആയി ഒപ്പിടും, മലയാളത്തില്‍ വരുന്ന മിക്കവാറും പത്രങ്ങളും വായിക്കും അല്ലെങ്ങില്‍ വായിക്കുന്നതു കേട്ടുകൊണ്ടിരിക്കും.ആകശവാണി ന്യൂസ്‌ കേട്ടില്ലെങ്ഗില്‍ ആള്‍ക്കു ദേഹമാസകലം ഒരു വിറയല്‍ അണെ.പിന്നെ പ്രായ വെത്യാസം നോക്കാതെ എല്ലവരൊടും കൂടി ഇരുന്നു റെമ്മി കളിക്കും. തുരുപ്പാണെണ്‍ഗില്‍ ആളുടെ റ്റീമിലായാലും എതിര്‍ റ്റീമില്‍ ആയാലും കളിക്കാതിരിക്കുന്നതാനു നമുക്കു നല്ലത്‌, ഡ്യെനാമിറ്റ്‌ കനത്തിലായിരിക്കും ചീത്ത വിളിക്കുക. ഏല്ലാ മേഘലയിലും എക്ഷ്പീരിയന്‍സ്‌ ആണല്ലോ വേണ്ടത്‌. ഇഷ്ടന്‍ എപ്പോളും സാമാന്യം നല്ല വേഗതയിലാനു നടപ്പു. കണ്ടാല്‍ എന്തൊ അത്യാവശ്യ കാര്യത്തിനു പോവുകയാനന്നെയ്‌ തോന്നൂ. ആങ്ങനെ സംഭവ ദിവസം ഇഷ്ടന്‍ ജനവാസ മുള്ള പ്രധേശത്തിനു അടുത്ത്‌ എത്താറായ്‌ ഒരു വളവു കൂടി തിരിഞ്ഞാല്‍ രെക്ഷപെട്ടു ആരയാലും ആ മങ്ങിയ വെട്ടത്തില്‍ ആകുംബോള്‍ ഒന്നു നെടുവീര്‍പ്പിട്ടു പോകും കുറഛു ഭീഗരമാണവിടുത്തെ അന്തരീക്ഷം. മാര്‍ഗമല്ല ലക്ഷ്യമാണു പ്രധാനം എന്നപോലെ ഇഷ്ടന്‍ നടന്നു നീങ്ങി.വളവിനോടടുത്തു എത്താറായപ്പൊള്‍ അതാ അതി ഭയങ്ഗരമായുള്ള ഒരു ശീല്‍ക്കാരം; കുറഞ്ഞതു ഇഷ്ടന്റെ അത്തറേം പ്രായമുള്ള പംബ്ഭാണെന്നാണു ഇഷ്ടന്റെ വാദം. " ഞാന്‍ മുന്നോട്ടു എടുത്ത കാല്‍ നിലത്തു കുത്തിയില്ല .. അതു പുറകോട്ടു തന്നെ എടുക്കേണ്ടി വന്നു ചുറ്റും നോക്കി ഒരനക്കവും കാണുന്നില്ല ശെരി എനിക്കു തോന്നിയതായിരിക്കും എന്നു കരുതി പിന്നെയും കാല്‍ നിലത്തു കുത്താന്‍ പൊയപ്പോള്‍ അതാ ആ ശീല്‍ക്കാരം പിന്നെയും ഒരു 10 മിനിട്ടു ഞാന്‍ ഒറ്റക്കാലില്‍ തന്നെ നിന്നു പിന്നെ ഒന്നും നോക്കിയില്ലാ തിരിഞ്ഞു ഒരൊറ്റ ഓട്ടമായിരുന്നു " എന്നു അന്നു റെമ്മി കളിക്കാന്‍ ലേറ്റ്‌ ആയി വന്ന വര്‍ക്കിചേട്ടന്‍ റിപ്പോര്‍ട്ട്‌ ചെയ്തതു കൂടെ ആ വഴിക്കു നടക്കുംഭോള്‍ സൂക്ഷിക്കണം എന്ന തക്കീതും ഒരായിരം പാബ്ബ്‌ഃഇന്റെ കഥകളും ഞങ്ങള്‍ക്കു കേള്‍ക്കേണ്ടി വന്നു. വര്‍ക്കി ചേട്ടന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ത്താനത്തില്‍ നാട്ടിലെ വാനരസങ്ഗം അനോഷണം ആരംഭിഛു, അങ്ങിനെയ്‌ ഒരു പാബ്ബ്‌ഃഉണ്ടെഗില്‍ അതിനെ പിടിഛിട്ടു / കൊന്നിട്ടു (മേനക ചേചിയുടെ കണ്ണി ഇതുവരെ ഇവിടെ പദിചിട്ടില്ല) തന്നെ കാര്യം എന്നു ധീരരായ വാനരസങ്കം വീരവാധം മുഴക്കി.സംശയാസ്പധമായ പ്രധേശത്ത്‌ വടികളും ഉലക്കകളും ആയി അവര്‍ തിരഛില്‍ തുടങ്ങി പാബ്ബ്‌ഃഇനെയ്‌ പോയിട്ടു ഒരു ചേംബ്ബ്‌ഃഇനെ പോലും കിട്ടിയില്ല ഭാഗ്യം പാബ്ബ്‌ഃഇനെ കണ്ടിരുന്നെങ്കില്‍ കാണാമായിരുന്നു പൂരം. പണിയെടുത്തു ശീലം വളരെ കുറവായതുകൊണ്ടു അല്‍പസമയത്തിനുള്ളില്‍ തന്നെ സങ്കം എടവേള പ്രക്ക്യാപിഛു വളവിനരികിലെ വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറി. സങ്കത്തിന്റെ ഉന്മേഷം കാത്തുസൂക്ഷിക്കാനുള്ള ബൂസ്റ്റ്‌ പോലെ പ്രയമുള്ളവര്‍ ഇടക്കിടെ പാംബ്ബ്‌ഃഉ കധകള്‍ ഇറക്കികൊണ്ടിരുന്നു. വിസ്രമത്തിനുശേഷം സങ്കം വീണ്ടും വടികളുമായി ആ പ്രധേശം മുഴുവനും അരിഛുപെറുക്കി കൊണ്ടിരുന്നപ്പോള്‍ എല്ലവരുടെയും ചെവിയിലേക്കു ഒരു വെള്ളിടി പോലെ വീണ്ടും ആ ശീല്‍ക്കാരം ...!!!! സങ്കം മൊത്തം ശ്റ്റാച്യൂ കളിക്കുംബ്ബ്‌ഃഒള്‍ ശ്റ്റാച്യൂ പറഞ്ഞതുപോലെ ശ്റ്റില്‍ ആയി .. പലരുടെയും നെറ്റിയില്‍ അതുവരെ കാണാത്ത വിയര്‍പ്പു കണങ്ങള്‍ .. തൊണ്ടഗള്‍ വറ്റി കണ്ണുകള്‍ തുറിഛൂ .. 2 നിമിഷം കൊണ്ടു എല്ലാവരും പതിനായിരം പ്രാവശ്യമെന്‍ങ്കിലും പരിശുദ്ധ മറിയമെ ചൊല്ലിക്കാണും ... എത്ര നേര്‍ഛകള്‍ നേര്‍ന്നു എന്നതിനു ഇന്നും കണക്കില്ല ... പതുക്കെ പതുക്കെ ധൈര്യം സംഭരിചു എല്ലാവരും വര്‍ക്കിചേട്ടന്റെ മുഘത്തോട്ടു നോക്കി വര്‍ക്കി ചേട്ടന്‍ എല്ലാം ശെരി വെക്കുന്ന തരത്തില്‍ ഓടനുള്ള ഗിയര്‍ ഇടാനുള്ള പരിപാടിയാണു .. അപ്പൊഴാണു എല്ലവരുടെയും മനസ്സിലേക്കു കുളിര്‍മഴ പോലെ ആ ശബ്ധം ഇറങ്ങി വന്നത്‌ "ഡീ ത്രേസ്സ്യ്യെ ആ കുക്കര്‍ വിസ്സില്‍ അടിക്കുന്നതു കേള്‍ക്കുന്നില്ലെ പോയി ഓഫ്‌ ചെയ്യടീ".വാല്‍കഷ്ണം: വീട്ടില്‍ പുതിയ പ്രഷര്‍ കുക്കര്‍ ഇന്നലയെ വാങ്ങിച്ചിട്ടുള്ളു.അതു പരീക്ഷിഛു നോക്കാനുള്ള ക്ഷമ കിട്ടാഞ്ഞിട്ടു ത്രേസ്സ്യ ചേഛി കാലത്തുതന്നെ പുട്ടും കടലയും ഉണ്ടാക്കാമെന്നു പ്രക്യാഭിക്കുകയായിരുന്നു, എന്തെങ്ങിലുമാകട്ടെ ഇന്നെങ്ങിലും കാലത്തു കഞ്ഞി ഒഴിവാക്കാമല്ലൊ എന്നു കുടുംബ്ബ നാധനും കരുതി. പാവം വര്‍ക്കിചേട്ടനും ഞങ്ങളും ഇതറിയാന്‍ അല്‍പം വൈകി.