Tips for reading this blog

Some of the posts in this blog are in Malayalam language. To read them, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.

Monday, May 14, 2007

പാറക്കിട്ടടി

പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി ഏലേലോ ...
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി ഏലേലോ ...
പാറക്കണ്ണില് പാര ക്കുത്തീട്ട് പാറക്കിട്ടടി ഏലേലോ ...(2)
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി (പി,ഉ,ഊ‌)
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി ഏലേലോ ...
കാര്‍ത്തികേയന്‍ മാസ്റ്റ്‌റുടെ മൂത്തമകള്‍ കാര്‍ത്തൂ..
കാര്‍ത്തുവിന്‍ ‌റ്റെയ് ത്തോര്‍ത്തുമുണ്ട് കൂര്‍ത്ത മുള്ളില്‍ കോര്‍ത്തൂ..
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി (ഉ,പി,ഊ)
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി ഏലേലോ ...
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി ഏലേലോ ...
പാറക്കണ്ണില് പാര ക്കുത്തീട്ട് പാറക്കിട്ടടി ഏലേലോ ...(2)
പാറക്കിട്ടടി പാറക്കിട്ടടി പാറക്കിട്ടടി (ഊ,ഉ,പി)

ശബ്ധ് വ്യതിയാനം ( പി = പതുക്കെ , ഉ = ഉച്ചത്തില്‍ , ഊ = അത്യുച്ചത്തില്‍)

Saturday, May 5, 2007

ഇളിംഭസ്യാ

അക്ഷരാര്‍തത്ഥില്‍ കിട്ടു കുറുക്കന്മാര്‍ക്കിത്രയും ബുദ്‌ധി കാണും എന്നു പൂമ്പാറ്റയിലെ സിഗാള്‍ വയിച്ചുകൊണ്ടിരുന്ന കാലത്ത്‌ വിചാരിച്ചിരുന്നില്ല. ഏടവപ്പാതി താളലയങ്ങളൊടെ തിമര്‍ത്തുകൊണ്ടിരിക്കുന്നു.നാട്ടിലെ മിക്ക കുളങ്ങളും തോടുകളും നിറഞ്ഞൊഴുകി.കിട്ടുവിനും കൂട്ടര്‍ക്കും ജലകേളികളുടെ കാലമാണ്‌. എന്നും സ്ക്കൂള്‍ വിട്ട്‌ വീട്ടില്‍ വന്ന്‌ കാപ്പി കുടിച്ചു കുടിച്ചില്ലാ എന്നു വരുത്തികൊണ്ട്‌ ഒരു തോര്‍ത്തുമുണ്ടെടുത്ത്‌ അമ്മയുടെ കണ്ണ്‌വെട്ടിച്ചു കൊണ്ടൊരോട്ടമാണ്‌. നീന്തല്‍ കഷ്‌ടിമുഷ്‌ടിയാണ്‌, കൂട്ടത്തിലെ ഒരുവനു മാത്രമേ നീന്താനറിയൂ ഇഷ്‌ടനിപ്പോള്‍ വെല്യ ആളാണെന്നാണ്‌ വിചാരം പിന്നെ നമ്മുടെ ഗതികേടുകൊണ്ട്‌ അതങ്ങു ശരിവെച്ചു കൊടുക്കും.കയറിന്റെ ഒരറ്റം അരയില്‍ കെട്ടിയിട്ട് മറ്റേ അറ്റം കുളത്തിനരികിലെ ശീമക്കൊന്നയില്‍ കെട്ടും പിന്നെ എല്ലവരും കൂടി എടുത്ത്‌ വെള്ളത്തില്‍ ഇടും കൊറേവെള്ളം കുടിക്കുമ്പോള്‍ കയറുപിടിച്ച് പൊന്തിക്കും, പരിശീലന കളരി ഇത്തരത്തിലായതു കൊണ്ട്‌ വാനര സങ്കം ഒന്നടങ്കം ഒറ്റ സീസണ്‍ കൊണ്ടു മുങ്ങാം കുഴിയിട്ട്‌ കുളത്തില്‍ നിന്നും ചേറു വാരാന്‍ തുടങ്ങി.

രാത്രി മഴയുടെ സഗീതം ആരഭിച്ചു, തവളകള്‍ക്ക്‌ ഇപ്പോഴും യേശുധാസിനേക്കാള്‍ വലിയ പാട്ടു കാരാണെന്നാണ്‌ വിചാരം കൂടെ കൂടിയിട്ടുണ്ട്‌. മഴയത്തുമൂടിപ്പുതച്ച്‌കിടന്നുറങ്ങാന്‍ എന്നും കൊതിയാണ്‌.ഓടിനുമുകളില്‍ മഴ വിരലുകള്‍ കൊണ്ട്‌ താളമിടുന്നത്‌ കാതോര്‍ത്തു നോക്കാറുണ്ടോ? ശരിക്കും കോരിത്തരിപ്പിക്കുന്ന സംഗീതമാണത്‌.പുതപ്പിനുള്ളില്‍ ചുരുണ്ട്‌ ചുരുണ്ട്‌ അങ്ങിനെ ലയിച്‌ കൂര്‍ക്കം വലിച്ചുറങ്ങി. എന്നും കാലത്ത്‌ അമ്മയുടെ തൊണ്ടക്ക്‌ നല്ലപോലെ വ്യയാമം കൊടുത്തശേഷമേ കണ്ണ്‌ തിരുമ്മി എഴുന്നേല്‍ക്കാറുള്ളൂ. ഉമിക്കരിപൊടിക്ക്‌ പ്രമോഷന്‍ കൊടുത്ത്‌ നംബ്ബൂതിരീസ്‌ പല്‍പൊടിയാനിപ്പൊള്‍, പേസ്റ്റ്‌, ടൂത്ത്‌ പവ്വ് ടര്‍ മുതലായ സാധനങ്ങള്‍ക്ക്‌ മധുരമായതുകൊണ്ട്‌ മിക്കവാറും അത്‌ ശാപ്പിടുകയാണ്‌ പതിവ്‌. അതു കൊണ്ടുതന്നെ കിട്ടുവിനുവീട്ടില്‍ സ്പെഷല്‍ എരിവുള്ള നംബ്ബൂതിരീസ്‌ പല്‍പൊടിയാണ്‌.കൈയ്യില്‍ അല്‍പം
പൊടിയെടുത്തിട്ട്‌ പേസ്റ്റ്‌ കിട്ടാത്തതിന്‌ അമ്മക്ക്‌ ഒരു കെലിപ്പ്‌ നോട്ടം പാസ്സ്‌ ചെയ്യ്‌ത്‌ പുറത്തേക്കിറങ്ങി. "ഇനി അതും പിടിച്ചോണ്ടവിടെ കുത്തിയിരുന്നൊ വേഗം തേച്ചിട്ടു വാടാ" ഇതെല്ലാം അമ്മയുടെ സ്‌ഥിരം പല്ലവികള്‍ ആണ്‌.. അതുകൊണ്ട്‌ ആകാശവാണിയിലെ പ്രഭാത പരിപടികള്‍ക്കൊപ്പം ഇതും ഈ ചെവിയിലൂടെ കേട്ട്‌ മറുചെവിയിലൂടെ ഫ്രീയായി ഇറക്കിവിടും. ഇതിനൊന്നും ഒരു എഫ്ഫെക്റ്റും ഇല്ലാ എന്ന് മാതാശ്രീ മനസ്സിലാക്കിയൊ ആവൊ? പല്‍പൊടിയുമായി, രാത്രിമഴ അവശേഷിപ്പിച്ച ചെളിവെള്ളം തട്ടി തെറിപ്പിച്ച്‌ പറമ്പിലേക്കിറങ്ങി. അപ്പോഴാണ്‌ അപ്പുറത്തെ പഞ്ചായത്ത്‌ കിണറിനരികില്‍ ഒരു ആള്‍ക്കൂട്ടം.ആകാംഷ മൂത്തു പതുക്കെ പതുക്കെ അമ്മയുടെ ലൊക്കേഷന്‍ ജി പി എസ്‌ നെ വെല്ലുന്ന വേഗതയില്‍ മനസ്സിലാക്കി എസ്‌കേപ്‌ റൂട്ട്‌ വരെ കണ്ടുപിടിച്ചിട്ട്‌ ഒരൊറ്റ മുങ്ങലാണ്‌ പൊങ്ങിയത്‌ കിണറിനരികില്‍.

മഴക്കാലത്തും പിന്നെ വേനല്‍ക്കാലത്ത്‌ കനാലില്‍ വെള്ളം വരുബ്ബോഴും മാത്രമാണ്‌ ഇ പഞ്ചായത്ത്‌ കിണറ്റില്‍ വെള്ളം ഉണ്ടാവുക. കുറ്റം പറയ്യരുത്‌ അടിയില്‍ നല്ല വിരിച്ച പാറ ആയതിനാല്‍ ഇ കിണറ്റിലെ വെള്ളത്തിനു നല്ല തണുപ്പാണ്‌.സംഗതി കുറച്ച്‌ പന്തികേടാണ്‌ ആളുകള്‍ എല്ലവരും കൂടിനിന്ന് ഭയങ്കരമായ ചര്‍ച്ചയിലാണ്‌. കിട്ടു പതുക്കെ എത്തിവലിഞ്ഞ്‌ കിണറ്റിലേക്കു നോക്കിയപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌. തലേന്ന് രാത്രി പെയ്‌തമഴയത്ത്‌ ഞണ്ടുപിടിക്കാന്‍ പാടത്തിറങ്ങിയ കുറുക്കച്ചന്‍ വഴിതെറ്റി വന്ന് കിണറ്റില്‍ വീണിരിക്കുന്നു. പുള്ളിക്കാരന്‍ രെണ്ടെണ്ണം എവിടുന്നൊ അടിച്ച്‌ പൂസ്സായാണൊ സ്വിമ്മിംങ്ങ്‌ പൂള്‍ ആണെന്നു കരുതി കിണറ്റില്‍ ചാടിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ധീര സാഹസികരായ നാട്ടിലെ ചെരുപ്പക്കാരും പ്രമാണികളും എല്ലാം കൂടിയിട്ടുണ്ട്‌. ചിലരുടെ വാദഗതി കുറുക്കച്ചന്‍ കുപ്രസ്സിദ്ധ കോഴി മോഷ്ട്‌ാവാണെന്നാണ്‌, കുറേ പേരുടെ അന്നു വരെ കണാതായ എല്ലാ കോഴികളുടെയും കൊലപാതകം,തട്ടിക്കൊണ്ടുപോകല്‍,ജീവനു നേരേയുള്ള ഭീഷണി എന്നുവേണ്ട പീടനം (അന്നുകാലത്ത്‌ അത്ര ഫേമസ്‌ അല്ല !! ) ഒഴിച്ചുള്ള എല്ലാ കുറ്റങ്ങളും തലയില്‍ കെട്ടാനാണ്‌ പരിപാടി. കൂട്ടത്തില്‍ ഈ കുറുക്കനെ മുന്‍പ്‌ സംശയകരമായ സാഹചര്യത്തില്‍ കണ്ടിട്ടുള്ളവരും ഉണ്ട്‌ കേസിനു ബലം കൂടി.അന്നാണ്‌ ഒരു കാര്യം മനസ്സിലായത്‌ കുറുക്കന്റെ വരെ മുഖലക്ഷണം പറയുന്നവര്‍ നാട്ടില്‍ ഉണ്ടെന്ന്. എന്തായാലും രെക്ഷാപ്രവര്‍ത്തക സങ്കം കയറും ഏണികളും വലിയ കുട്ടകളുമായി എത്തി. ഇപ്പോള്‍ മോട്‌ ഓഫ്‌ ഓപ്പറാണ്ടി എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചുള്ള കലുഷിതമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നു. അതിനിടയില്‍ ഒരു കാലമാടന്‍ കിണറ്റിനരികില്‍ നില്‍ക്കുന്ന വനരന്മാരെ ആട്ടിയോടിക്കാന്‍ തുടങ്ങി. കടവായിലൂടെ പല്‍പൊടി ഒലിപ്പിച്ചോണ്ടു നിന്ന കിട്ടു അതികം മസിലുപിടിക്കാതെ ഒരു കൊഞ്ഞനം കുത്തില്‍ ഒതുക്കിക്കൊണ്ട്‌ പിന്‍വലിഞ്ഞു . കുറുക്കനെ കുടുക്കിട്ട്‌ പിടിക്കണോ അതോ കൊട്ടയില്‍ കുറുക്കന്‍ തന്നത്താന്‍ കയറുമോ എന്നുള്ളതാണിപ്പോഴത്തെ പ്രശ്‌നം. സങ്കം കുട്ടയും കയറുമായി കിണറ്റിലേക്കു നീങ്ങി, കിണറിനു ചുറ്റും കൈയ്യില്‍ മുട്ടന്‍ വടികളുമായി മുട്ടന്മാര്‍ നിരന്നു. പാവം കുറുക്കച്ചന്‍ കിണറ്റില്‍നിന്നു പൊങ്ങിയാലും പോക്കാണ്‌ കാര്യം , ആ വടികൊണ്ട്‌ തലക്കിട്ടൊന്നു കിട്ടിയാല്‍ താളവട്ടം ആയിപ്പോകും.

കയര്‍ കിണറ്റിലേക്ക്‌ ഇറങ്ങുന്നതു കണ്ട ഉടനെ കുറുക്കന്‍ പതുക്കെ ഫ്ലോട്ടിംഗ്‌ ആയി തുടങ്ങി സങ്കം പുള്ളിയെ പുല്ലുപോലെ കുരുക്കി കൊട്ടയിലേക്ക്‌ വലിച്ചു കയറ്റി. ഒരുവന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു "ഇതു ചത്തൂന്നാ തോന്നണെ ഒരനക്കവുമില്ലാ" പുള്ളിക്കാരനെ വലിച്ചു പുറത്തിട്ടു ... ഒരു അനക്കവുമില്ലാ എന്നാലും പ്രതികാര ധാഹികളായ ചിലര്‍ ഒന്നുരെണ്ട്‌ കൊടുക്കുന്നത്‌ കണ്ടു. പക്ഷെ ഒരനക്കവുമില്ല. സന്മനസ്സുള്ളവരുടെ ജന്തുസ്‌നേഹം കത്തിക്കാളി "ശവത്തില്‍ കുത്തുന്നോടാ തെമ്മാടികളെ അങ്ങോട്ടു മാറിനില്‍ക്കൂ" ഉം എല്ലവരുടെയും മുഖം പഞ്ചറായ ട്യൂബ്‌ പോലെ ആയി. ഇനി കൈത്തരിപ്പെങ്ങനെ മാറ്റും? ചിലര്‍ ഈ കുറുക്കന്‍ കോഴിപിടുത്തക്കാരനായിരുന്നെങ്ങ്ങ്കിലും ഒന്നും കിട്ടാതെ ഗതി മുട്ടിയാലേ കോഴി പിടിക്കാന്‍ വരാറുള്ളൂ എന്നൊക്കെ സഹതാപ തരങ്കം അഴിച്ചുവിടുന്നുണ്ടായിരുന്നു.ഇനി കുറുക്കനെ ധഹിപ്പിക്കണൊ അതൊ കുഴിച്ചിടണോ എന്നതാണു തര്‍ക്കം.കുറുക്കന്‍ ഏതായിരുന്നോ ആവോ മതം? ഇത്തരത്തില്‍ എല്ലാവരും കാലത്തു തന്നെ പണിക്കുപോകാന്‍ നോക്കാതെ ഈ വാര്‍ത്ത ബി ബി സി കവര്‍ ചെയ്യാന്‍ തരത്തില്‍ വലുപ്പമുള്ളതാക്കി മാറ്റാനുള്ള സ്രമത്തിലാണ്‌.

കിട്ടുവും പതുക്കെ മനസ്സില്‍ ഓവറായി പൂസായ്യാല്‍ ഇങ്ങനെ ഇരിക്കും എന്ന് ലാസ്റ്റ്‌ വാര്‍നിംഗ്‌ കൊടുത്തുകൊണ്ട്‌ പ്ലാന്‍ട്‌ എസ്‌കേപ്‌ റൂട്ടു വഴി തിരിച്ച്‌ വീട്ടിലെക്ക്‌ പോകാനായി തിരിഞ്ഞപ്പോള്‍ ഒരു സംശയം കണ്ണൊന്നു വെട്ടിയൊ? !!! ഏയ്‌ തോന്നിയതായിരിക്കും എന്നു കരുതി ഒരുനിമിഷം ഒന്നു കൂടെ സൂക്ഷിച്ചു നോക്കി, ഇല്ലാ ഒരനക്കവും ഇല്ലാ.. ഉം ശെരി പോവുകതന്നെ പതുക്കെ പുറം തിരിഞ്ഞതും സൈഡിലൂടെ ഫാസ്റ്റ്‌ പാസഞ്ചര്‍ കടന്നു പോയപോലെ ഒരു ഫീലിംഗ്‌ ഒപ്പം പുറകില്‍ നിന്നും ഒരു കൂട്ട അലര്‍ച്ച. സത്യം പറയാല്ലോ വികൃതികളെ കുറുക്കന്‍ പിടിക്കും എന്ന വാര്‍നിംഗ്‌ അടിമനസ്സില്‍ നിന്നും തിളച്ചുപൊന്തിയതുകൊണ്ട്‌ കിളി പോയി. ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ക്കിടയിലൂടെ ഒരു മിന്നായം പോലെ കണ്ടു, കുറുക്കച്ചന്‍ അതാ വാലും മൂട്ടില്‍ തിരുകി പാടത്തെ ലക്ഷ്യമാക്കി ഓടുന്നു പുറകെ നാട്ടുകാരും ... വടി കല്ല് കുന്തം മുതലായവ പിന്നാലെ പറന്ന് ചെല്ലുന്നുണ്ടയിരുന്നു, എന്നാലും ജീവനുവേണ്ടിയുള്ള റേസ്‌ ആയതുകൊണ്ട്‌ കുരുക്കച്ചന്‍ തന്നെ ജയിച്ചു.ചുരുക്കിപ്പറഞ്ഞാല്‍ കുറുക്കച്ചന്‍ അനിക്സ്പ്രെ ആയി പോയി"പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍!!!"

സൈഡ്‌ അമിട്ട്‌ : ഇളിഭ്യരായി തിരിച്ചു വന്ന വേട്ട സങ്കം നിന്നെ പിന്നെ കണ്ടോളാം എന്നോ അല്ലെങ്കില്‍ അടുത്ത പൂരത്തിന്‌ ധൈര്യമുണ്ടെങ്കില്‍ വാടാ എന്നും, മറ്റും
വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു.